മഴ രണ്ട് ദിവസം കൂടി തുടരും; യുഎഇയിലെ റോഡുകളിൽ വെള്ളക്കെട്ട്; ജനം വലഞ്ഞു

uae-rain
SHARE

യുഎഇയിലെ വിവിധയിടങ്ങളിൽ പെയ്ത കനത്ത മഴ ജനജീവിതത്തെ സാരമായി ബാധിച്ചു. റോഡുകളിൽ വെള്ളക്കെട്ടുകളുണ്ടായതോടെ ഗതാഗതം തടസപ്പെട്ടു. രണ്ടു ദിവസം കൂടി മഴയും അസ്ഥിരകാലാവസ്ഥയും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിൻറെ പ്രവചനം.

വ്യാഴാഴ്ച രാത്രിയോടെ തുടങ്ങിയ മഴ യുഎഇയിലെ ഗതാഗതത്തെ സാരമായി ബാധിച്ചു. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ തടസപ്പെട്ടു. ചില വിമാനങ്ങൾ വൈകിയതായും ചിലത് വഴിതിരിച്ചു വിട്ടതായും വിമാനത്താവള അധികൃതർ അറിയിച്ചു. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അടക്കമുള്ള പ്രധാനറോഡുകളില്ലാം കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഷാർജയിലെ റോഡുകളിലും വെള്ളക്കെട്ടുകാരണം ഗതാഗതം തടസപ്പെട്ടു. അജ്മാൻ, അബുദാബി, റാസൽഖൈമ, ഫുജൈറ, ഉമ്മൽഖുവൈൻ എന്നിവിടങ്ങളിലും മഴ തിമിർത്തുപെയ്തത് ഗതാഗതത്തെ ബാധിച്ചു. 

മലനിരകളിലേക്കും താഴ്വരകളിലേക്കും വിനോദസഞ്ചാരത്തിനു പോകരുതെന്നാണ് പൊലീസ് മുന്നറിയിപ്പ്. വാഹനമോടിക്കുന്നവർ മതിയായ അകലം പാലിച്ചിരിക്കണമെന്നും കർശന നിർദേശമുണ്ട്. ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.  കനത്തമഴവെള്ളക്കെട്ടു ശ്രദ്ധയിൽപെട്ടാൽ 800900 എന്ന നമ്പരിൽ ദുബായ് മുനിസിപ്പാലിറ്റിയെ അറിയിക്കണമെന്നു അധികൃതർ വ്യക്തമാക്കി. പൊലീസ്, മുനിസിപ്പാലിറ്റി, ആർടിഎ തുടങ്ങിയവരുടെ നേതൃത്വത്തിൽ മഴയെത്തുടർന്നുള്ള ബുദ്ധിമുട്ടുകൾ പരിഹരിച്ചുവരികയാണ്.

MORE IN GULF
SHOW MORE
Loading...
Loading...