യുഎഇക്ക് ആദരമൊരുക്കി ചെറുവത്തൂരുകാരുടെ ' ഇഷി ബിലാദി'; വൈറലായി വിഡിയോ

uae-07
SHARE

മലയാളി  ആലപിച്ച യു.എ.ഇ യുടെ ദേശീയ ഗാനം ഇഷി ബിലാദി സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. കാസർകോട് ചെറുവത്തൂർ സ്വദേശികളായ ഒരു സംഘം ചെറുപ്പക്കാർ ചേർന്ന് ഒരുക്കിയ ദേശീയ ഗാനത്തിന്റെ ദൃശ്യാവിഷ്കാരമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

കാസർകോട് ചെറുവത്തൂർ സ്വദേശി മുഹമ്മദ് അലി ഹസന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഇഷി ബിലാദിയുടെ വീഡിയോ ആൽബമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. മുഹമ്മദ്. അലി ഹസൻ തന്നെയാണ് ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത്. ഗാനം യു ട്യൂബിൽ ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. 

 സംഗീതോപകരണങ്ങൾ അധികമൊന്നും ഉപയോഗിക്കാതെയാണ് പാട്ടിന്റെ നിർമാണം. ഇഷി ബിലാദി യു എ ഇ യുടെ ദേശീയ ഗാനമാണെങ്കിലും ഇത് ചിത്രീകരിച്ചിരിക്കുന്നത് കാസർകോടിന്റെ തീരപ്രദേശങ്ങളിലാണ്.  പതിനായിരക്കണക്കിന് മലയാളികൾക്ക് അഭയം നൽകിയ യു എ ഇ ക്ക് ആദരമർപ്പിച്ചാണ് പാട്ടൊരുക്കിയതെന്ന് അലി ഹസൻ പറഞ്ഞു. കഴിഞ്ഞ മാസമാണ് ഇഷി ബിലാ ദിയുടെ  ഈ മനോഹര ദൃശ്യാവിഷ്കാരം പുറത്തിറങ്ങിയത്.

MORE IN GULF
SHOW MORE
Loading...
Loading...