യുഎഇയിൽ അഞ്ചു വർഷ വീസാ സൗകര്യം ലഭ്യമാക്കും; പല തവണ പോയി വരാം

uae-tourists
SHARE

യുഎഇയിൽ പല തവണ പോയി വരാവുന്ന അഞ്ചു വർഷ കാലാവധിയുള്ള  വിനോദസഞ്ചാര  സന്ദർശക വീസ അനുവദിക്കുമെന്ന് പ്രഖ്യാപനം. എല്ലാ രാജ്യക്കാർക്കും അഞ്ചു വർഷ വീസാ സൗകര്യം ലഭ്യമാക്കും. വിനോദസഞ്ചാരമേഖലയെ ശക്തിപ്പെടുകത്തുന്നതിൻറെ ഭാഗമായാണ് പുതിയ തീരുമാനം.

യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ്  ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് വിനോദസഞ്ചാര വീസ നിയമം ഉദാരമാക്കിയത്. എല്ലാ രാജ്യക്കാർക്കും അഞ്ചു വർഷം വരെ കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ നൽകാനാണു മന്ത്രിസഭാ തീരുമാനം. ദുബായ് എക്സ്പോ ഒക്ടോബറിൽ തുടങ്ങാനിരിക്കെ സന്ദർശകർക്ക് ഏറെ സഹായകരമായിരിക്കും പുതിയ തീരുമാനം.

 ലോകത്തെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമായി രാജ്യത്തെ മാറ്റുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് ഷെയ്ഖ് മുഹമ്മദ്‌ ട്വിറ്റററിൽ കുറിച്ചു. രണ്ടു കോടിയിൽ പരം വിനോദസഞ്ചാരികളാണ് യുഎഇയിൽ ഒരു വർഷമെത്തുന്നത്. ഇന്ത്യയിൽ നിന്നുള്ള സന്ദർശകരാണ് ഏറ്റവും കൂടുതൽ. ആറു മാസത്തോളം നീളുന്ന ഗ്ളോബൽ വില്ലേജ്, ഒന്നരമാസത്തോളമുള്ള ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ, മറ്റു ആഘോഷ പരിപാടികൾ തുടങ്ങിയവയ്ക്കായാണ് ഇന്ത്യയിൽ നിന്നും സന്ദർശകർ കൂടുതലായെത്തുന്നത്. വീസ നിയമം ഉദാരമാക്കിയതിലൂടെ കൂടുതൽ സന്ദർശകർക്ക് പതിവായി ദുബായിലെത്താനാകുമെന്നാണ് കരുതുന്നത്.

MORE IN GULF
SHOW MORE
Loading...
Loading...