10-ാമത് ഭരത് മുരളി നാടകോത്സവം; സുവീരൻ മികച്ച സംവിധായകൻ

drama-abudhabi
SHARE

പത്താമത് ഭരത് മുരളി നാടകോത്സവത്തിന് അബുദാബിയിൽ സമാപനം. ഈഡിപ്പസ് മികച്ച നാടകമായും സുവീരൻ മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു. യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള എട്ടു നാടകങ്ങളാണ് നാടകോത്സവത്തിൻറെ ഭാഗമായത്.

അബുദാബി കേരള സോഷ്യല്‍ സെന്റർ സംഘടിപ്പിച്ച പത്താമത്  ഭരത് മുരളി നാടകോത്സവത്തില്‍ അബുദാബി ശക്തി തിയറ്റേഴ്‌സ്  അവതരിപ്പിച്ച  ഈഡിപ്പസ്    മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടു. കെ.പി സുവീരൻ ആറാം തവണയും മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. 

ഈഡിപ്പസ്സായി വേഷമണിഞ്ഞ പ്രകാശൻ തച്ചങ്ങാട്   മികച്ച നടനായും ഈഡിപ്പസ്സിന്റെ ഭാര്യ ജാക്കോസ്റ്റയായി വേഷമണിഞ്ഞ ദേവി അനിൽ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.  കനൽ  തിയറ്റേഴ്സ് ദുബായ്  അവതരിപ്പിച്ച   ദ്വന്ദ്വം  ആണ് മികച്ച രണ്ടാമത്തെ നാടകം. കെ.വി.ബഷീർ, ബിജു കിഴക്കിനേല, ഷിജു മുരുക്കുംപുഴ എന്നിവരെ യുഎഇയില്‍ നിന്നുള്ള മികച്ചസംവിധായകരായി തിരഞ്ഞെടുത്തു. പ്രവാസലോകത്തെ നാടകപ്രതിഭകൾക്കും നാടകപ്രേമികൾക്കും ആവേശമായിരുന്നു പത്താമത് ഭരത് മുരളി നാടകോത്സവം.

MORE IN GULF
SHOW MORE
Loading...
Loading...