സൌദിയിൽ വ്യാപാരസ്ഥാപനങ്ങൾ ഇനി 24 മണിക്കൂറും തുറന്നു പ്രവർത്തിക്കും

shops
SHARE

സൌദി അറേബ്യയിൽ വ്യാപാരസ്ഥാപനങ്ങൾ ഇരുപത്തിനാലു മണിക്കൂറും തുറന്നു പ്രവർത്തിച്ചു തുടങ്ങി. മുനിസിപ്പല്‍ ഗ്രാമീണകാര്യ മന്ത്രാലയത്തിന്‍റെ ലൈസൻസ് കിട്ടിയ സ്ഥാപനങ്ങൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. അതേസമയം, തൊഴിലാളികളെ നിശ്ചിത സമയത്തിൽ കൂടുതൽ ജോലി ചെയ്യാൻ നിർബന്ധിക്കരുതെന്നും കർശന നിർദേശമുണ്ട്.

വ്യാപാര സ്ഥാപനങ്ങൾക്ക് 24 മണിക്കൂറും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകുന്ന നിയമത്തിനു കഴിഞ്ഞവർഷം ജൂലൈ പതിനാറിനാണ് സൌദി ഭരണാധികാരി സൽമാൻ രാജാവിൻറെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്.  ഇതിനായി മുനിസിപ്പല്‍ ഗ്രാമീണകാര്യ മന്ത്രാലയത്തില്‍ പ്രത്യേക ഫീസടച്ച് ലൈസൻസ് സ്വന്തമാക്കണം. സ്ഥാപനങ്ങളുടെ വിസ്തീർണം, പ്രവർത്തന മേഖല, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് ലൈസൻസ് നൽകുന്നത്. അതേസമയം, തൊഴിലാളികളെ പതിവ് തൊഴില്‍ സമയത്തില്‍ കൂടുതല്‍ ജോലി ചെയ്യിപ്പിക്കരുതെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

ഫാര്‍മസികള്‍, കല്യാണമണ്ഡപങ്ങള്‍, വിശ്രമസേങ്കതങ്ങള്‍, ആതുരാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പെട്രോള്‍ പമ്പുകള്‍, ഹോട്ടലുകള്‍, ഹോട്ടല്‍ സ്യൂട്ടുകള്‍, റിസോര്‍ട്ടുകള്‍ എന്നിവക്ക് ലൈസൻസ് ഫീസ് പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. 

MORE IN GULF
SHOW MORE
Loading...
Loading...