ഒരു കൊതുക് വരുത്തിയ ദുരന്തം; ഷാർജയിൽ മലയാളി പെൺകുട്ടി ദുരിതത്തിൽ; കണ്ണീർ

sandra-help
SHARE

ഒരു കൊതുകു വരുത്തിവച്ച ദുരന്തം ഷാര്‍ജയിൽ താമസിക്കുന്ന മലയാളി പെൺകുട്ടിയുടെ ജീവിതം ദുരിതത്തിലാഴ്ത്തി. പത്തനംതിട്ട അടൂർ  സ്വദേശി ജെയ് സണ്‍ തോമസിന്‍റെ മകൾ സാന്ദ്ര ആന്‍ ജെയ്സൺ(17) ആണ് ഗുരുതര വൃക്ക രോഗം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഒരു ലക്ഷം പേരിൽ ഒരാൾക്ക് മാത്രം സംഭവിക്കുന്ന രോഗമാണ് ഇൗ കുട്ടിയെ ബാധിച്ചിട്ടുള്ളതെന്നും വൃക്ക മാറ്റിവച്ചാൽ മാത്രമേ ജീവൻ രക്ഷിക്കാനാകുകയുള്ളൂ എന്നും ഡോക്ടർമാർ പറയുന്നു. ദിവസവും ഡയാലിസിസ് നടത്തുന്നതിനാലാണ് കുട്ടി ഇപ്പോഴും ജീവിക്കുന്നത് തന്നെ.

കൊതുകു കടിയേറ്റത് നാട്ടിൽ അവധിക്കാലത്ത്

2014ല്‍ അവധിക്കാലത്ത് ഷാർജയിൽ നിന്ന് പത്തനംതിട്ടയിലെ വീട്ടിലേയ്ക്ക് അവധിക്ക് പോയപ്പോഴാണ് സാന്ദ്രയുടെ ജീവിതം മാറ്റിമറിച്ച കൊതുകു കടിയേൽക്കുന്നത്. ചിക്കൻ പോക്സിന്റെ രൂപത്തില്‍ ആദ്യം രോഗം ബാധിച്ചു. രോഗം ഭേദമാകാത്തതിനെ തുടർന്ന് നടത്തിയ പരിശാധനകളിൽ ഹെനോക് സ്കോളിൻ പർപുറ എന്ന അപൂര്‍വ രോഗമാണ് സാന്ദ്രയെ ബാധിച്ചിട്ടുള്ളതെന്ന് കണ്ടെത്തി. പ്രത്യേകയിനം കൊതുകിന്റെ കടിയേറ്റതാണ് ഇതിന് വഴിവച്ചത്. 

അസുഖം കുറച്ച് ഭേദമായതോടെ വീണ്ടും യുഎഇയിലെത്തി. എന്നാൽ, ദിവസങ്ങൾക്കകം പാടുകൾ വർധിക്കുകയും ശരീരം തടിച്ചുവീർക്കുകയും ചെയ്തു. രോഗം തലച്ചോറിനെ ബാധിച്ചതോടെ കുറച്ചു നാളുകളിൽ കണ്ണുകളുടെ കാഴ്ച ശക്തി നഷ്ടമായി. വീണ്ടും ചികിത്സ തേടിയപ്പോൾ കുറയുകയും സ്കൂൾ പഠനം തുടരുകയും ചെയ്തു. ഇൗ വര്‍ഷം നടത്തിയ കിഡ്നി ബയോപ്സിയിലൂടെ വൃക്കകൾ 70 ശതമാനം പ്രവർത്തന രഹിതമാണെന്ന് തിരിച്ചറിഞ്ഞു.  

ഷാർജ ഇന്ത്യൻ സ്കൂളിൽ 12–ാം ക്ലാസ് വിദ്യാർഥിനിയായ സാന്ദ്ര ഷാർജ അൽ ഖാസിമി ആശുപത്രിയിലാണ് ഇപ്പോൾ ചികിത്സ തേടുന്നത്. കുട്ടിക്ക് എണീറ്റ് നിൽക്കാൻ പോലും സാധിക്കുന്നില്ല. നിത്യേന 11 മണിക്കൂർ ഡയാലിസിസ് നടത്തിയാണ് ജീവൻ നിലനിർത്തുന്നത്. ചെറിയ പ്രായമായതിനാൽ ഇത്തരം ഡയാലിസിസിനെ ഡോക്ടർമാർ പിന്തുണയ്ക്കുന്നില്ല. എത്രയും പെട്ടെന്ന് വൃക്ക മാറ്റിവച്ചാലേ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിക്കൂ എന്നാണ് ഡോക്ടർമാരുടെ വിധിയെഴുത്ത്. 

മാതാവിന്‍റെ വൃക്ക അനുയോജ്യമാണെങ്കിലും കടുത്ത രക്തസമ്മര്‍ദമുള്ളതിനാല്‍ മാറ്റിവയ്ക്കൽ സാധ്യമല്ല. വൃക്കദാതാവിന്‍റെ ചെലവടക്കം ചുരുങ്ങിയത് 50 ലക്ഷത്തോളം രൂപ ശസ്ത്രക്രിയക്ക് കണക്കാക്കുന്നു. ദുബായിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജെയ്സണിന്റെ വരുമാനം ഇതിന് തികയില്ല. ഇതുവരെയുള്ള സമ്പാദ്യം മുഴുവന്‍ മകളുടെ ചികിത്സയ്ക്കായി ഇതിനകം ചെലവഴിച്ചുകഴിഞ്ഞു. മനസിൽ കാരുണ്യം വറ്റിയിട്ടില്ലാത്ത മനുഷ്യരുടെ, പ്രത്യേകിച്ച് പ്രവാസികളുടെ സഹായമാണ് ഇനി ഈ കുടുംബത്തിന് രക്ഷ.

സാന്ദ്രയുടെ ബാങ്ക് അക്കൗണ്ട് വിവരം ചുവടെ

 

SANDRA ANN JAISON

ACCOUNT NO: 2357104013437

 

CANARA BANK, 

 

ADOOR BRANCH

 

PATHANAMTHITTA DIST.

 

KERALA

 

IIFSC CODE: cnrb0002357

 

PHONE 00971 567610747.

MORE IN GULF
SHOW MORE
Loading...
Loading...