കേസുകൾ തെളിയിക്കാൻ ക്രിമിനൽ ലബോറട്ടറികൾ സഹായിച്ചെന്ന് ഷാർജ പൊലീസ്

sharjah-police4
SHARE

ക്രിമിനൽ ലബോറട്ടറികളുടെ സഹായത്തോടെ ഒട്ടേറെ കേസുകൾ തെളിയിക്കാനായെന്നു ഷാർജ പൊലീസ്. കുറ്റവാളികളെ കണ്ടെത്താനും കുറ്റകൃത്യങ്ങൾ തടയുന്നതിനും ശാസ്ത്രീയമാർഗങ്ങളാണ് കൂടുതൽ സഹായകരമാകുന്നതെന്നു ക്രിമിനൽ ലബോറട്ടറി തലവൻ ബ്രിഗേഡിയർ ജനറൽ അഹമ്മദ് ഹാജി അൽ സെർക്കൽ പറഞ്ഞു.

ക്രിമിനൽ ലബോറട്ടറികൾ കുറ്റാന്വേഷണത്തിനു എത്രത്തോളം സഹായകരമാകുന്നുവെന്നു വ്യക്തമാക്കാൻ ഷാർജ പൊലീസ് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ശാസ്ത്രീയ മാർഗങ്ങളുടെ ഗുണഫലം വ്യക്തമാക്കിയത്. ക്രിമിനൽ ലബോറട്ടറിയിൽ സൂക്ഷിച്ചിരിക്കുന്ന വ്യക്തി വിവരങ്ങൾ സംബന്ധിച്ച ഡേറ്റാ അതിപ്രധാനമാണെന്നും എന്നാൽ അവ പൂർണമായും സുരക്ഷിതമായാണു കൈകാര്യം ചെയ്യുന്നതെന്നും പൊലീസ് ഡയറക്ടർ ഓഫ് മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടർ ബ്രിഗേ. ജന. അറഫ് ഹസ്സൻ ബിൻ ഹുദെയ്ബ് വ്യക്തമാക്കി. ഡേറ്റാ ഉള്ളതിനാലാണു പലപ്പോഴും കുറ്റവാളികളെ കണ്ടെത്താനും തീപിടിത്തവും മറ്റും ഉണ്ടായാൽ ആരാണ് അപകടത്തിൽ പെട്ടതെന്നു അറിയാനുമാകുന്നത്. ലഹരി മരുന്നു കടത്തുന്നതിനു പുതിയ മാർഗങ്ങൾ ഒരോ സംഘവും അവലംബിക്കുന്നതായും അവയും ശാസ്ത്രീയമായി കണ്ടെത്താൻ കഴിയുന്നതായും ക്രിമിനൽ ലബോറട്ടറി തലവൻ ബ്രിഗേഡിയർ ജനറൽ അഹമ്മദ് ഹാജി അൽ സെർക്കൽ പറഞ്ഞു. കേണൽ ആദിൽ അൽ മാസ്മി, കേണൽ റെയ്ദ ബിൻ ഖാദെം, ലഫ്. കേണൽ സെയ്ദ് അൽ ദോഹറി, ലഫ. കേണൽ ദിയാബ് ബൊഹിന്ദി തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

MORE IN GULF
SHOW MORE
Loading...
Loading...