പ്രചരിക്കുന്ന വിഡിയോയിലേത് വധശ്രമമല്ല; സത്യം ഇതാണ്

mock-drill-2
SHARE

സൗദി രാജകുമാരനെ കൊലപ്പെടുത്താൻ ശ്രമമെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിക്കുന്നു. അംഗരക്ഷകരുടെ അകമ്പടിയിൽ കാറിൽ വന്നിറങ്ങുന്ന വ്യക്തി ഏതാനും പേർക്ക് ഹസ്തദാനം നൽകിയ ശേഷം മുന്നോട്ടു നീങ്ങുമ്പോൾ ഒരാൾ അദ്ദേഹത്തിന്റെ നേർക്ക് ഓടി അടുക്കാൻ ശ്രമിക്കുന്നതും അയാളെ അംഗരക്ഷകർ കീഴടക്കുന്നതും വിഡിയോയിൽ കാണാം. 

കാറിലെത്തിയ വ്യക്തിക്ക് സുരക്ഷാ കവചമൊരുക്കി അദ്ദേഹത്തെ കാറിൽ അവിടെനിന്നു കൊണ്ടു പോകുന്നു. അതേസമയം ഏതാനും അംഗരക്ഷകർ വെടിവയ്പ് നടത്തുന്നതും ഒരാൾ നിലത്തു വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ ഇത് മോക് ഡ്രിൽ ആണെന്നു മനസിലാക്കാതെ സൗദി രാജകുമാരനു നേരെയുണ്ടായ വധശ്രമം എന്ന പേരിൽ വ്യാപകമായി പ്രചരിക്കപ്പെടുകയാണ്. ഇത് മറ്റൊരു രാജ്യത്തു നടന്ന മോക് ഡ്രില്ലാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ വിശദീകരിക്കുന്നു.

MORE IN GULF
SHOW MORE
Loading...
Loading...