ദുബായില്‍ അമ്മയെ കാണാനെത്തിയ മലയാളി വിദ്യാര്‍ഥി കാറപകടത്തില്‍ മരിച്ചു

gulf45
SHARE

മലയാളി വിദ്യാര്‍ഥി ദുബായില്‍ കാറപകടത്തില്‍ മരിച്ചു. യുഎസിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥി ശരത് കുമാര്‍ നമ്പ്യാര്‍ (22) ആണ് മരിച്ചത്. തിരുവനന്തപുരം കുറവന്‍കോണത്ത് സായി പ്രസാദത്തില്‍ ആനന്ദ് കുമാറിന്റേയും (നന്ദു) രാജശ്രീ പ്രസാദിന്റേയും മകനാണ്.

അവധിയായതിനാല്‍ യുഎസില്‍ നിന്ന് ദുബായില്‍ ജോലി ചെയ്യുന്ന അമ്മയുടെ അടുത്ത് എത്തിയതാണ് ശരത്. അമ്മയോടൊപ്പം തിരുവനന്തപുരത്തേക്ക് ഒരുമിച്ച് വരാനായിരുന്നു ദുബായില്‍ എത്തിയത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. ദുബായില്‍ ഐടി കമ്പനിയില്‍ ജീവനക്കാരിയാണ് അമ്മ. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

MORE IN GULF
SHOW MORE
Loading...
Loading...