പാർക്കിലെ ശൗചാലയത്തിൽ നവജാത ശിശുവിനെ ഉപേക്ഷിച്ചു; കുഞ്ഞ് ആശുപത്രിയിൽ

പ്രസവിച്ചയുടൻ ഉപേക്ഷിച്ച കുഞ്ഞിനെ കണ്ടെത്തി. വെള്ളിയാഴ്ച അൽ ഐൻ പാർക്കിലെ വനിതകളുടെ ശൗചാലയത്തിനകത്താണ് കുട്ടിയെ കണ്ടെത്തിയതെന്ന് അബുദാബി പൊലീസ് അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ പ്രചരിക്കുന്നുണ്ട്.

സ്വദേശി വനിതയാണ് കുഞ്ഞിനെ ആദ്യം കണ്ടത്. തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു കുട്ടി. ഏഷ്യൻ വംശജരുടെ കുടുംബത്തിലെ കുട്ടിയാണെന്ന് കരുതുന്നു. കുട്ടിയെ പിന്നീട് ആശുപത്രിയിലേയ്ക്കു മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വർഷം സെപ്റ്റംബറിൽ ഷാർജയിലെ ഒരു പള്ളിയ്ക്ക് മുന്നിൽ ഇത്തരത്തിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച് പോയിരുന്നു.