മാതൃകയായി ദുബായിലെ ഫാസ്ടാഗ് സംവിധാനം; ഇന്ത്യയിലും വേണമെന്ന് പ്രവാസികൾ

Dubai-Toll-Gate5
SHARE

ദേശീയപാതകളിൽ ടോൾ പിരിവിനു ഫാസ്ടാഗ് സംവിധാനം ഏർപ്പെടുത്തുമ്പോൾ, l യാത്രക്കാർക്കു യാതൊരു ബുദ്ധിമുട്ടുകളുമില്ലാത്ത ദുബായ് റോഡുകളിലെ ടോൾ സംവിധാനം മാതൃകയാക്കാവുന്നതാണ്. ടോൾ പിരിവിനു വേണ്ടി ഒരു സെക്കൻഡ് പോലും വാഹനം നിർത്തുകയോ വേഗത കുറയ്ക്കുകയോ ചെയ്യേണ്ടതില്ല എന്നതാണ് പ്രത്യേകത. ഇതേ സംവിധാനം ഇന്ത്യയിലെ റോഡുകളിലും ഏർപ്പെടുത്തുന്നത് ഉചിതമായിരിക്കുമെന്നാണ് പ്രവാസികളുടെ അഭിപ്രായം.

ദിവസം പതിനായിരക്കണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന ഷാർജ ദുബായ് റോഡിലെ ടോൾ ഗേറ്റാണിത്. പണം പിരിക്കാൻ ആളുകളില്ല. വാഹനം നിർത്തേണ്ടതില്ല. ടോൾ നൽകാൻ കാത്തു നിൽക്കേണ്ടതുമില്ല. വാഹനത്തിൻറെ മുൻ ഭാഗത്തെ ഗ്ളാസിൽ പതിപ്പിക്കുന്ന  റേഡിയോ ഫ്രീക്വൻസി ഐഡി വഴി ഓട്ടോമാറ്റിക്കായി ടോൾ പിരിവ് നടത്തുന്ന ഫാസ്ടാഗ് സംവിധാനമാണ് ദുബായിലും അബുദാബിയിലും ഉപയോഗിച്ചിരിക്കുന്നത്. 

ഇന്ത്യയിലെ റോഡുകളിൽ ഫാസ്ടാഗ് സംവിധാനം നിലവിൽ വരുമ്പോൾ അതിനേക്കാൾ മെച്ചപ്പെട്ട രീതിയാണ് ദുബായിൽ വർഷങ്ങളായി തുടരുന്നത്. ഫാസ്ടാഗ് റീഡ് ചെയ്ത് ടോൾ ഗേറ്റ് തുറന്നു നൽകുന്ന സംവിധാനത്തിനു പകരം റോഡിനു മുകളിലൂടെ സ്ഥാപിച്ചിരിക്കുന്ന റിസിവറുകൾ വഴിയാണ് ദുബായിൽ ഫാസ്ടാഗ് റീഡ് ചെയ്യുന്നത്. അതിനാൽ തന്നെ വാഹനത്തിൻറെ വേഗത കുറയ്ക്കുകയോ നിർത്തുകയോ ചെയ്യാതെ ടോൾ നൽകാം. അക്കൌണ്ടിൽ നിന്നും എത്ര തുക ടോളിനായി ഈടാക്കുന്നുവെന്നു മൊബൈൽ നമ്പരിലേക്കു സന്ദേശവും ഉടനടി വരും. ബാങ്ക് അക്കൌണ്ട് വഴിയോ റോഡരികുകളിൽ സ്ഥാപിച്ചിരിക്കുന്ന കൌണ്ടറുകൾ വഴിയോ ടോൾ  അക്കൌണ്ട് റീചാർജ് ചെയ്യാവുന്നതാണ്. 

വിവിധ ആവശ്യങ്ങൾക്കായി ഗൾഫ് നാടുകളിലേക്കെത്തുന്ന  ഉത്തരവാദിത്തപ്പെട്ട ഭരണാധികാരികൾ ഇത്തരം സംവിധാനങ്ങളെക്കുറിച്ചു കൂടി പഠിക്കണം. അത് ഇന്ത്യയിലെ റോഡുകളിൽ പ്രയോജനപ്പെടുകയും വേണം.

MORE IN GULF
SHOW MORE
Loading...
Loading...