സഞ്ചാരികളെ കാത്ത് ദുബായ്; 26 മുതല്‍ ഷോപ്പിങ് ഉത്സവം

DSF-2017-17
SHARE

ഷോപ്പിങ്ങിനും വിനോദത്തിനും വേദിയൊരുക്കുന്ന ദുബായ് ഷോപ്പിങ് ഉത്സവത്തിനു ഈ മാസം ഇരുപത്തിയാറിനു തുടക്കം. എഴുപത്തിയഞ്ചു ശതമാനം വരെ ഇളവാണ് മേളയിൽ ഒരുക്കിയിരിക്കുന്നതെന്നു അധികൃതർ അറിയിക്കുന്നു. ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിനോസഞ്ചാരികളെയാണ് ദുബായിലേക്ക് പ്രതീക്ഷിക്കുന്നത്.

ശീതകാലത്തിൻറെ മനോഹാരിതയിൽ ദുബായിലേക്കു വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ ഈ മാസം ഇരുപത്തിയാറു മുതൽ ഫെബ്രുവരി ഒന്നുവരെയാണ് സംഘടിപ്പിക്കുന്നത്. 38 ദിവസം നീളുന്ന ആഘോഷത്തിൽ സംഗീത നൃത്തപരിപാടികൾ, കോമഡി ഷോ, കാർണിവൽ, ഭക്ഷ്യമേളകൾ, ഘോഷയാത്ര തുടങ്ങിയവ ഒരുക്കും. 

മേളയുടെ ഭാഗമായ 4,000 ഔട്ലെറ്റുകളിലൂടെ 75 ശതമാനം വരെ വിലക്കുറവിൽ സാധനങ്ങൾ വാങ്ങാം. നറുക്കെടുപ്പിലൂടെ വമ്പൻ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നു ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയ്ൽ എസ്റ്റാബ്ലിഷ്മെന്റ് സിഇഒ അഹമ്മദ് അൽ ഖാജ പറഞ്ഞു. ബുർജ് പാർക്കിലായിരിക്കും ഉദ്ഘാടന പരിപാടി.  അൽസീഫ്, ദ് ബീച്ച്, ലാമെർ, ദുബായ് ഫ്രെയിം എന്നിവിടങ്ങളിൽ വിവിധ ദിവസങ്ങളിൽ കരിമരുന്നു പ്രയോഗവും ഉണ്ടായിരിക്കും.

MORE IN GULF
SHOW MORE
Loading...
Loading...