ഖത്തർ ഉപരോധം; അനുരഞ്ജന ചർച്ചകൾ നടത്തി

GULF-QATAR/
SHARE

ഉപരോധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു സൌദി അടക്കമുള്ള  രാജ്യങ്ങളുമായി നടത്തിയ ചർച്ചകളിൽ പുരോഗതിയുണ്ടെന്നു ഖത്തർ വിദേശകാര്യമന്തി. ഖത്തറിനെതിരെ ഉപരോധം ഏർപ്പെടുത്തിയതിനു ശേഷം ആദ്യമായാണ് അനുരഞ്ജന ചർച്ചകൾ നടത്തിയതായി ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുന്നത്. ബുധനാഴ്ച റിയാദിൽ ചേരുന്ന ജിസിസി യോഗത്തിലും ഇതേ വിഷയം ചർച്ച ചെയ്യപ്പെടുമെന്നാണ് സൂചന.

ഖത്തറിനെതിരെ സൌദി സഖ്യരാജ്യങ്ങള്‍ രണ്ടുവർഷം മുൻപ് ഉപരോധം ഏർപ്പെടുത്തിയതിനു ശേഷം ആദ്യമായാണ് അനുരഞ്ജന ചർച്ചകൾ നടക്കുന്നുവെന്നും അതിൽ പുരോഗതിയുണ്ടെന്നും ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുന്നത്.  തർക്കം പരിഹരിക്കുന്ന കാര്യത്തിൽ സൌദി അടക്കമുള്ള രാജ്യങ്ങളുമായി നിർണായക ചർച്ച നടന്നതായും ഇതിൽ പുരോഗതിയുണ്ടെന്നും വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി റോമിൽ നടന്ന മെഡിറ്ററേനിയൻ ഡയലോഗ് ഫോറത്തിൽ പറഞ്ഞു. ഖത്തർ വിദേശകാര്യമന്ത്രി നേരിട്ട് റിയാദിലെത്തി ചർച്ച നടത്തിയെന്ന വാർത്തകളെ അല്‍ത്താനി നിഷേധിക്കാതിരുന്നതും ശ്രദ്ധേയമായി. 

ഗൾഫ് മേഖലയിലെ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനു മധ്യസ്ഥത വഹിക്കുന്ന കുവൈത്ത് അമീർ ഷെയ്ഖ് സബാ അൽ അഹ്മദ് അൽ സബാഹ്ൻറെ പരിശ്രമങ്ങളെ അല്‍ത്താനി പ്രകീർത്തിച്ചു. അതേസമയം, റിയാദിൽ ചേരുന്ന ജിസിസി ഉച്ചകോടിയിൽ, ഉപരോധത്തിനു ശേഷം ഇതാദ്യമായി എല്ലാ ജിസിസി രാജ്യങ്ങളിലേയും ഉന്നതതല പ്രതിനിധികൾ പങ്കെടുക്കുമെന്നാണ് സൂചന.

MORE IN GULF
SHOW MORE
Loading...
Loading...