ലുലു ഗ്രൂപ്പിന്റെ പൈതൃക ഹോട്ടൽ സ്കോട്ട്ലാൻഡ് യാഡ് ഉദ്ഘാടനം ചെയ്തു

ലുലു ഗ്രൂപ്പിൻറെ ലണ്ടനിലെ പൈതൃക ഹോട്ടലായ സ്കോട്ട്ലാൻഡ് യാഡ് ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പിൻറെ ഹോസ്പിറ്റാലിറ്റി സംരംഭമായ ട്വൻറി ഫോർട്ടീൻ വാങ്ങി നവീകരിച്ച ഹോട്ടലാണ് തുറന്നത്. ഇതോടെ, ട്വൻറി ഫോർട്ടീൻ ഹോൾഡിങ്സിന് യുകെയിൽ മുന്നൂറു ദശലക്ഷം പൌണ്ടിന്റെ നിക്ഷേപമായി.

ബ്രിട്ടനറെ ചരിത്രത്തിൻറെ ഭാഗമായ സ്കോട്ട്ലാൻഡ് യാഡ് കെട്ടിടം ഇനി ഹോട്ടലിൻറെ മുഖഛായയിലേക്ക്. ബ്രിട്ടീഷ് മന്ത്രി നിക്കി മോർഗൻ, യുഎഇ നയതന്ത്ര പ്രതിനിധി മൻസൂർ അബ്ദുൽഹൌൽ, ഇന്ത്യൻ സ്ഥാനപതി രുചി ഘനശ്യാം, ഹയാത്ത് ഹോട്ടൽസ് ഗ്ലോബൽ പ്രസിഡന്റും സിഇഒയുമായ മാർക്ക് ഹോപ്ലമേസിയൻ എന്നിവർ ചേർന്ന് ദ് ഗ്രേറ്റ് സ്കോട്ട്ലാൻഡ് യാർഡ് ഹോട്ടലിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി, ട്വന്റി 14 ഹോൾഡിങ്സ് എംഡി അദീബ് അഹമ്മദ് തുടങ്ങിയവർ ചടങ്ങിൻറെ ഭാഗമായി. നാലുവർഷം മുമ്പ് ആയിരത്തിഇരുപത്തിയഞ്ചു കോടി രൂപയ്ക്കു വാങ്ങിയ കെട്ടിടം അഞ്ഞൂറ്റിപന്ത്രണ്ടു കോടി രൂപാ ചെലവിലാണ് നവീകരിച്ചത്. ഹയാത്ത് ബ്രാൻഡിനാണ് ഹോട്ടലിന്റെ മേൽനോട്ടച്ചുമതല. എഡ്വേർഡിയൻ, വിക്ടോറിയൻ വാസ്തുശില്പ മാതൃകയിൽ നിർമിച്ചിരിക്കുന്ന 93.000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ ഏഴു നിലകളിലായി 152 മുറികളും 16 സ്വീറ്റുകളുമുണ്ട്.