സംസ്കാരിക വൈവിധ്യ തനിമയുമായി ഇന്ത്യ, യുഎഇ ഫെസ്റ്റ്

india-uae-cultural-fest
കടപ്പാട്-ഫെയ്സ്ബുക്ക്
SHARE

ഇന്ത്യയുടെ ഭക്ഷണവൈവിധ്യവും കലാസംസ്കാരിക പരിപാടികളും കോർത്തിണക്കി അബുദാബിയിൽ ഇന്ത്യ, യുഎഇ ഫെസ്റ്റ് സംഘടിപ്പിച്ചു. സഹിഷ്ണുതാവർഷാചരണത്തിൻറെ പശ്ചാത്തലത്തിൽ യുഎഇ ദേശീയദിനാഘോഷത്തോട് അനുബന്ധിച്ചായിരുന്നു ഇത്തവണത്തെ പരിപാടികൾ. 

പരമ്പരാഗത അറബ് നൃത്തത്തോടൊപ്പം ഇന്ത്യൻ ശാസ്ത്രീയ നൃത്തവും ബോളിവുഡ് നൃത്തപ്രകടനങ്ങളും നിറഞ്ഞ വേദിയായിയിരുന്നു  ഇന്ത്യ യുഎഇ ഫെസ്റ്റ്. ഫിലിപ്പിനോ, സ്പാനിഷ്, കൊറിയൻ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളുടെ സാംസ്‌കാരിക നാടോടി നൃത്തങ്ങൾ, വിനോദ പ്രകടനങ്ങൾ, ആഫ്രിക്കൻ ഡ്രമ്മറുകൾ, ആയോധന കലാപ്രകടനങ്ങൾ തുടങ്ങിയവാൽ മുഖരിതമായി അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്ററിനു സമീപത്തെ മുനിസിപ്പാലിറ്റി മൈതാനം. ഇന്ത്യയുടെ വൈവിധ്യമാർന്ന ഭക്ഷണങ്ങൾ ആസ്വദിക്കാനും അവസരമൊരുക്കിയിരുന്നു.

യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. അബുദാബി സാമൂഹിക വികസന വകുപ്പിലെ കായിക വകുപ്പ് മേധാവി സാലെഹ് അലി അൽ മാസ്മി, ഐ.എസ്.സി. പ്രസിഡന്റ് ഡി.നടരാജൻ തുടങ്ങിയവർ ഫെസ്റ്റിൻറെ ഭാഗമായി. അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്ററർ തുടർച്ചയായ പത്താം വർഷമാണ്  ഇന്ത്യ, യുഎഇ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

MORE IN GULF
SHOW MORE
Loading...
Loading...