ഉമ്മുൽഖുവൈനിൽ മലയാളി വിദ്യാർഥിനി കെട്ടിടത്തിൽ നിന്നും വീണു മരിച്ചു

Umm-Al-Quwain
SHARE

യുഎഇയിൽ വീണ്ടും മലയാളി വിദ്യാർഥിനി കെട്ടിടത്തിൽ നിന്നും വീണുമരിച്ചു. ഉമ്മുൽഖുവൈൻ ഇംഗ്ളീഷ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥിനി മെഹക് ഫിറോസി(15) നെ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെ അഞ്ചരയ്ക്ക് ആയിരുന്നു സംഭവം. 

ഉമ്മുൽഖുവൈൻ കിങ് ഫൈസൽ സ്ട്രീറ്റിലെ നാഷനൽ ബാങ്ക് ഓഫ് ഉമ്മുൽഖുവൈന് സമീപത്തെ എൻ.ബി.24 ജിം എന്ന ആറുനില കെട്ടിടത്തിലെ അഞ്ചാം നിലയിൽനിന്നാണ് വീണു മരിച്ചത്. കണ്ണൂർ സിറ്റി സ്വദേശികളായ ഫിറോസിന്റെയും ഷർമിനാസിന്റെയും മകളാണ്. രണ്ടു സഹോദരങ്ങളുണ്ട്. പിതാവ് ഫിറോസ് നാട്ടിലാണുള്ളത്. സംഭവമറിഞ്ഞയുടൻ മാതാവ് ഷർമിനാസ് അബോധാവസ്ഥയിൽ ആശുപത്രിയിലാണുള്ളത്. 

മെഹക് നല്ല സ്വഭാവത്തിന്റെ ഉടമയും പഠിക്കാൻ മിടുക്കിയായിരുന്നെന്നും ഉമ്മുൽഖുവൈൻ ഇംഗ്ളീഷ് സ്‌കൂളിലെ അധ്യാപകർ പറഞ്ഞു. കുട്ടിയുടെ മരണത്തെ സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...