വിദേശി പ്രതിഭകൾക്കു സൗദി പൌരത്വം നൽകും

saudi1
SHARE

ഉന്നതനിലവാരമുള്ള വിദേശികളായ പ്രതിഭകൾക്കു പൌരത്വം നൽകാനൊരുങ്ങി സൌദി അറേബ്യ. ശാസ്ത്രം, സാംസ്‌കാരികം, വൈദ്യശാസ്ത്രം തുടങ്ങിയ മേഖലകളിലെ മികച്ച പ്രതിഭകളെ സൌദിയിലേക്കു ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിക്കു ഭരണാധികാരി സൽമാൻ രാജാവ് അനുമതി നൽകി.

സൌദി കിരാടാവകാശി മുഹമ്മദ് ബിൻ സൽമാൻറെ വിഷൻ 2030 ൻറെ ഭാഗമായി രാജ്യാന്തര പ്രതിഭകളെ സൌദിയുടെ വികസനത്തിന് ഉപയുക്തമാക്കുകയാണ് ലക്ഷ്യം. രാജ്യത്തിന് സേവനം ചെയ്യാനും വികസനത്തെ സഹായിക്കാനും കഴിയുന്നവര്‍ക്കാണ് സൌദി പൌരത്വം വാഗ്ദാനം ചെയ്യുന്നത്. ശാസ്ത്രം, സാംസ്‌കാരികം, കല, കായികം, സാങ്കേതികം, വിനോദം, വൈദ്യശാസ്ത്രം തുടങ്ങിയ മേഖലകളിലെ പ്രതിഭകളെയാണ് പരിഗണിക്കുന്നത്. ഈ രംഗത്തുള്ലവരുടെ പേരുകൾ നാമനിർദേശം ചെയ്യാൻ സൌദി ഭരണാധികാരി സൽമാൻ രാജാവ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

കുടിയേറ്റക്കാർക്കും, വിദേശികളുമായുള്ള വിവാഹ ബന്ധത്തിൽ പിറന്ന കുട്ടികൾക്കും, സൗദിയിൽ ജനിച്ചവർക്കും  മാനദണ്ഡങ്ങൾ അനുസരിച്ചു പൗരത്വം നൽകും. പ്രതിഭകളേയും നിക്ഷേപകരേയും ആകർഷിക്കാൻ സ്ഥിരതാമസത്തിനുള്ള പ്രീമിയം ഇഖാമ അനുവദിച്ചതിനു പിന്നാലെയാണ് പുതിയ തീരുമാനം. 

MORE IN GULF
SHOW MORE
Loading...
Loading...