പെട്രോൾ ബങ്കിൽ ഇന്ധനം നിറക്കുന്നതിനിടെ കാറിന് തീ പിടിച്ചു; ഒഴിവായത് വന്‍ദുരന്തം

petrol-station-fire
SHARE

റിയാദിലെ ഒരു പ്രെട്രോൾ സ്റ്റേഷനിൽ കാറിന് തീ പിടിച്ച് ആളിക്കത്തിയെങ്കിലും വൻദുരന്തം ഒഴിവായി. പെട്രോൾ ബങ്കിൽ നിന്ന് കാറിൽ  ഇന്ധനം നിറക്കുന്നതിനിടെ അപ്രതീക്ഷിതമായി തീ പടരുകയായിരുന്നു. പുകയും അഗ്നിഗോളവും ഉയർന്ന  വാഹനത്തിൽ തൽക്ഷണം ഇറങ്ങിയ സ്വദേശി യുവാവിന്റെ സമയോചിത ഇടപെടലാണ് വൻ അപകടം ഒഴിവാക്കിയത്. 

കാറിലുണ്ടായിരുന്ന ഒരു സ്ത്രീയും ഇതേ സമയം കാറിൽ നിന്ന് പുറത്തേയ്ക്ക് ചാടിയിറങ്ങി. ഞൊടിയിടയിൽ വാഹനത്തിൽ നിന്ന് തീ ഉയർന്ന് പടർന്നു. തലനാരിഴക്കാണ് ഇരുവരും രക്ഷപ്പെട്ടത്. മാത്രമല്ല കാറിൽ നിന്ന് പടർന്ന തീ പെട്രോൾ ബങ്കിലേയ്ക്ക് വ്യാപിക്കാതിരിക്കാൻ  അഗ്നിശമന സിലിണ്ടർ ഉപയോഗിച്ച്  പെട്രോൾ സ്റ്റേഷൻ ജീവനക്കാരൻ അണയ്ക്കാൻ ശ്രമിക്കിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. 

ഈ സമയത്താണ് മറ്റൊരു സിലിണ്ടർ ഉപയോഗിച്ച് സൗദി യുവാവിന്റെ ഇടപെടൽ ഉണ്ടാകുന്നത്. രംഗം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജീവനക്കാരന്  അഗ്നിശമന സിലിണ്ടർ ഉപയോഗിക്കാനുള്ള പരിശീലനമോ പരിചയമോ ഇല്ലാത്തതാണ് തക്ക സമയം രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെടാൻ കഴിയാതെ പോയത്. അടിയന്തിരഘട്ടത്തിലും അഗ്നി പടർന്ന വാഹനത്തിൽ  നിന്ന് ഇറങ്ങി സിലിണ്ടർ ഉപയോഗിക്കാൻ സ്വദേശി പൗരന് കഴിഞ്ഞില്ലായിരുന്നുവെങ്കിൽ ആ പ്രദേശം കത്തിക്കിച്ചാമ്പലായേനെ എന്നാണ് സാമൂഹിക മാധ്യമങ്ങളിലെ ചർച്ച.

MORE IN GULF
SHOW MORE
Loading...
Loading...