പവർ ബാങ്കുകളും ടോർച്ച് ലൈറ്റും ചെക്ക് ഇൻ ലഗേജിൽ വേണ്ട; 13 ഇനം സാധനങ്ങൾ വിലക്കി ദുബായ്

checkin-dubai
SHARE

യുഎഇയിലെ വിമാനത്താവളങ്ങളിൽ നിന്നും യാത്ര ചെയ്യുന്നവര്‍  ചെക്ക് ഇന്‍ ലഗേജില്‍ ഒഴിവാക്കേണ്ട സാധനങ്ങളുടെ പട്ടിക ദുബായ് പൊലീസ് പുറത്തിറക്കി. പതിമൂന്നിനം വസ്തുക്കൾക്കാണ് വിലക്കുള്ളതെന്നു പൊലീസ് അറിയിച്ചു. യുഎഇയിലെ വിമാനത്താവളങ്ങളിലേക്കു ഇരുപത്തിരണ്ടിനം സാധനങ്ങൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്നു അധികൃതർ വ്യക്തമാക്കുന്നു.

രാസവസ്തുക്കൾ, കാറിന്റെ സ്പെയർപാർട്സുകൾ, ഇ സിഗററ്റുകൾ,തീപിടിക്കാൻ സാധ്യതയുള്ള ദ്രാവകങ്ങൾ, പവർ ബാങ്കുകൾ, ലിഥിയം ബാറ്ററി, ടോർച്ച് ലൈറ്റുകൾ, കംപ്രസ്ഡ് ഗ്യാസ് സിലിണ്ടറുകൾ, വലിയ അളവിൽ സ്വർണം, വെള്ളി തുടങ്ങി മൂല്യമേറിയ വസ്തുക്കൾ ഉൾപ്പെടെ പതിമൂന്നു ഇനം സാധനങ്ങൾ യുഎഇയിൽ നിന്നു യാത്ര ചെയ്യുന്നവർ ചെക്ക് ഇൻ ലഗേജിൽ കൊണ്ടുപോകരുതെന്നാണ് പൊലീസ് മുന്നറിയിപ്പ്. ഇതിൽ പവർ ബാങ്ക്, ലൈറ്റുകൾ തുടങ്ങിയവ ഹാൻഡ്  ലഗേജിൽ ഉൾപ്പെടുത്താം.

ഹാൻഡ് ലഗേജിൽ ഒഴിവാക്കേണ്ട പതിനഞ്ചു ഇനങ്ങളുടെ പട്ടിക ഒരു വർഷം മുൻപ് അധികൃതർ പുറത്തിറക്കിയിരുന്നു. മയക്കുമരുന്നുകൾ, ഇസ്രയേൽ ലോഗോ പതിച്ച ഉൽപ്പന്നങ്ങൾ, യുഎഇ ബഹ്ഷ്കരിച്ച രാജ്യങ്ങളിൽ നിന്നുള്ള വസ്തുക്കൾ, തുടങ്ങി 22 ഇനം സാധനങ്ങൾ യുഎഇയിലേക്കു കൊണ്ടു വരരുതെന്നു ഇന്ത്യൻ എംബസിയും നിർദേശിക്കുന്നു. ഇസ്ലാം മത വിശ്വാസത്തെ ഹനിക്കുന്നതായി പുസ്തകങ്ങൾക്കും വസ്തുക്കൾക്കും നിരോധനമുള്ളതിനാൽ അതും ഒഴിവാക്കണമെന്നും എംബസി വ്യക്തമാക്കുന്നു.

MORE IN GULF
SHOW MORE
Loading...
Loading...