പൊള്ളാച്ചിയിൽ യുഎഇ ദേശീയദിനാഘോഷം; മോഹൻലാൽ ഉൾപ്പെടെ പ്രമുഖർ പങ്കെടുത്തു

mohanlal
SHARE

മലയാളി പ്രവാസികളുടെ കൂട്ടായ്മയിൽ യുഎഇയുടെ ദേശീയദിനാഘോഷം പൊള്ളാച്ചിയിൽ നടന്നു. നടൻ മോഹൻലാൽ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു. ഹ്രസ്വ ചലച്ചിത്ര ക്ലബ്ബായ എൻജിഒ കൊച്ചി മെട്രോയാണ് പരിപാടി സംഘടിപ്പിച്ചത്.

ഇന്ത്യയുടെയും  യുഎഇയുടെയും ദേശീയ ഗാനാലാപനത്തോടെയായാണ് പരിപാടികൾ തുടങ്ങിയത്. യുഎഇയുടെ 48 മത് ദേശീയ ദിനാഘോഷം പൊള്ളാച്ചിൽ ക്രമീകരിച്ചത് പ്രവാസി മലയാളികളും സിനിമാ മേഖലയിലുള്ളവരുമാണ്. ഡൽഹിക്ക് പുറത്ത് പൊള്ളാച്ചിയിൽ മാത്രമാണ് ഇന്ത്യയിൽ UAE ദേശീയ ദിനഘോഷം നടന്നത്. യുഎഇയും ഇന്ത്യയും തമ്മിൽ നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ടെന്ന് ഉദ്ഘാടന സന്ദേശമായി നടൻ മോഹൻലാൽ പറഞ്ഞു. 

സംവിധായകൻ സിദ്ദീഖ്, നടൻ രവീന്ദ്രൻ തുടങ്ങിയരും ചടങ്ങിൽ പങ്കെടുത്തു. ഹ്രസ്വ ചലച്ചിത്ര ക്ലാബ്ബായ എൻജി ഒ  കൊച്ചി മെട്രോയാണ് പരിപാടി സംഘടിപ്പിച്ചത്. മോഹലാലിന്റെ ബിഗ് ബ്രദർ സിനിമ ചിത്രീകരണം നടക്കുന്നതിനലാണ് പരിപാടി പൊള്ളാച്ചിയിൽ നടത്തിയതെന്ന് സംഘാടകർ പറഞ്ഞു.

MORE IN GULF
SHOW MORE
Loading...
Loading...