ഹജ് നടപടികൾ ഡിജിറ്റലൈസ് ചെയ്യാൻ ഇന്ത്യ; പൂർണമായും ഓൺലൈന്‍

hajj-13-08
SHARE

ഹജ് നടപടികൾ പൂർണമായും ഡിജിറ്റലൈസ് ചെയ്ത ആദ്യ രാജ്യമാകാനൊരുങ്ങി ഇന്ത്യ. വീസ മുതൽ താമസസൌകര്യം വരെയുള്ള വിവരങ്ങൾ പൂർണമായും ഓൺലൈൻ വഴി ലഭ്യമാക്കുമെന്നു കേന്ദ്രന്യൂനപക്ഷകാര്യമന്ത്രി മുക്താർ അബ്ബാസ് നഖ്വി പറഞ്ഞു. അതേസമയം, കണ്ണൂരിൽ പുതിയ ഹജ് എംബാർക്കേഷൻ പോയിൻറ് ഇപ്പോൾ പരിഗണനയിലില്ലെന്നും മന്ത്രി വ്യക്തമാക്കി. 

സൌദിയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ കേന്ദ്രന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്വി സൗദി ഹജ്–ഉംറ മന്ത്രി ഡോ.മുഹമ്മദ് സാലിഹ് ബിൻ താഹിർ ബന്തനുമായി കൂടിക്കാഴ്ച നടത്തി. അപേക്ഷ, വീസ, ആരോഗ്യ രേഖകൾ, ലഗേജ്, താമസസൌകര്യം തുടങ്ങി 2020 ലെ ഹജ് കർമങ്ങൾക്കായുള്ള നടപടി ക്രമങ്ങൾ  ഓൺലൈൻ വഴിയാക്കുമെന്നു മുക്താർ അബ്ബാസ് നഖ്വി വ്യക്തമാക്കി. കഴിഞ്ഞ വർഷം രണ്ടു ലക്ഷം ഇന്ത്യക്കാർക്കാണ് ഹജ്ജിനു അവസരം ലഭിച്ചത്. ഹജ് ക്വോട്ട വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. അതേസമയം, കേരളത്തിൽ  രണ്ടു ഹജ് എംബാർക്കേഷൻ പോയിൻറ് നിലവിലുള്ളതിനാൽ കണ്ണൂരിൽ പുതിയത് തുടങ്ങുന്നത് പരിഗണനയിലില്ലെന്നും മന്ത്രി വ്യക്തമാക്കി. കണ്ണൂരിൽ എംബാർക്കേഷൻ പോയിൻറ് തുടങ്ങണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞവർഷത്തെ ഹജ് അപകട രഹിതമായിരുന്നുവെന്നു വിലയിരുത്തിയ കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം സുഗമമായ ഹജ് നിർവഹണം സാധ്യമാക്കിയതിനു സൌദിക്കു നന്ദി അറിയിച്ചു. ന്യൂനപക്ഷകാര്യ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നിന്നെത്തിയ ഉന്നതതലസംഘമാണു വിവിധ ഉന്നതഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയത്.

MORE IN GULF
SHOW MORE
Loading...
Loading...