സഭാ തര്‍ക്കം രമ്യമായി പരിഹരിക്കപ്പെടും; പ്രതിക്ഷിയർപ്പിച്ച് മലങ്കര കത്തോലിക്കാ സഭാ

malakanara-catholic-jacobite
SHARE

കേരളത്തിലെ യാക്കോബായ ഓർത്തഡോക്സ് സഭകൾ തമ്മിലുള്ള പ്രശ്നങ്ങൾ രമ്യമായി  പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ളീമീസ്  കാതോലിക്കാ ബാവ. സഭാ വിശ്വാസികൾ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന്, യാക്കോബായ സഭ യുഎഇ മേഖലാ കുടുംബസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കർദിനാൾ പറഞ്ഞു.

സഭകൾ തമ്മിലുള്ള ഐക്യം കാലഘട്ടത്തിൻറെ ആവശ്യമാണെന്നു വ്യക്തമാക്കിയാണ് കർദിനാൾ മാർ  ബസേലിയോസ് ക്ളീമീസ്  കാതോലിക്കാ ബാവ, ഷാർജയിൽ യാക്കോബായ സഭയുടെ യുഎഇ മേഖലാസമ്മേളനം ഉദ്ഘാടനം ചെയ്തത്. യാക്കോബായ വിശ്വാസി സമൂഹത്തിന്റെ വിഷമതകൾ പരിഹരിക്കാൻ പല തലങ്ങളിൽ ചർച്ചകൾ നടക്കുന്നുണ്ട്. ക്രൈസ്തവ രീതിയിലുള്ള ഒരു പ്രശ്ന പരിഹാര ഫോർമുല ഉരുത്തിരിഞ്ഞു വരുമെന്ന് കരുതുന്നതായും കർദിനാൾ പറഞ്ഞു. 

ഷാർജ സെൻറ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടന്ന കുടുംബസമ്മേളനത്തിൽ കേരളത്തിലെ സഭ നേരിടുന്ന പ്രതിസന്ധികളും ചർച്ചാവിഷയമായി. വിദ്യാർഥികൾക്കും മുതിർന്നവർക്കുമായി സെമിനാറുകൾ, പാത്രിയാർക്കൽ പതാക ഘോഷയാത്ര, കലാപരിപാടികൾ തുടങ്ങിയ സംഘടിപ്പിച്ചു. 

യുഎഇ മേഖലാ പാത്രിയാർക്കൽ വികാരി ഐസക് മോർ ഒസ്താത്തിയോസ് നേതൃത്വം വഹിച്ചു,  ബിഷപ്പ് ബർത്തലോമി നഥാനിയേൽ, പൌലോസ് കാളിയമ്മേലിൽ കോർ എപ്പിസ്കോപ്പ തുടങ്ങിയവരും യുഎഇയിലെ എട്ടിടവകളിൽ നിന്നുള്ള വിശ്വാസിസമൂഹവും പരിപാടികളിൽ പങ്കെടുത്തുന്നു. 

MORE IN GULF
SHOW MORE
Loading...
Loading...