രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞവരുടെ ഒാർമയിൽ യുഎഇ; സ്മരണദിനം

soldiers2.
SHARE

രാജ്യത്തിൻറെ സംസ്കാരവും പൈതൃകവും കാത്തുസൂക്ഷിക്കുന്നതിനായി ജീവൻ വെടിഞ്ഞ സൈനികരുടെ ഓർമയിൽ യുഎഇ. സ്വദേശത്തും വിദേശത്തും മരണമടഞ്ഞ സൈനികരുടെ ഓർമയിൽ നാളെ സ്മരണാദിനം ആചരിക്കും.

യുഎഇയുടെ സംസ്കാരവും പൈതൃകവും യശസ്സും ഉയർത്തിപ്പിടിച്ച് ഐക്യവും സ്ഥിരതയും കാത്തുസൂക്ഷിക്കുന്നതിനിടെ രക്തസാക്ഷികളായവരെ ഓർമിക്കുന്ന ദിവസം. സൈനികർക്കു പ്രണാമം അർപ്പിച്ച് രാവിലെ 8 മുതൽ 11.30 വരെ ദേശീയ പതാക താഴ്ത്തിക്കെട്ടും. 11.31നു ധീര ജവാന്മാർക്കു മുന്നിൽ രാജ്യം ഒരു മിനിറ്റ് മൗന പ്രാർഥന നടത്തും. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, ഷോപ്പിങ് മാളുകൾ, വീടുകൾ തുടങ്ങി രാജ്യത്തിന്റെ എല്ലാ ഭാഗത്തുള്ള സ്വദേശികളും വിദേശികളും മൗനപ്രാർഥനയിൽ പങ്കാളികളാകും. മൗനപ്രാർഥനയ്ക്കു ശേഷം 11.31ന് ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാകകൾ ഉയർത്തും. അബുദാബി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിനടുത്തുള്ള രക്തസാക്ഷി സ്മാരകമായ വാഹത് അൽ കരാമയിൽ ഭരണാധിപൻമാരും പൌരൻമാരും സ്മരണാഞ്ജലി അർപ്പിക്കും. ത്യാഗത്തിലും

കഠിനാധ്വാനത്തിലുമാണ് ഓരോ രാജ്യവും കെട്ടിപ്പടുക്കുന്നതെന്നും ധീര സൈനികരുടെ രക്തസാക്ഷിത്വത്തിലൂടെ ദേശത്തോടുള്ള കൂറും കരുതലുമാണു പ്രകടമാകുന്നതെന്നും പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. രണ്ടായിരത്തിപതിനഞ്ചു മുതലാണ് യുഎഇിൽ സ്മരണാദിനം ആചരിച്ചുതുടങ്ങിയത്.

MORE IN GULF
SHOW MORE
Loading...
Loading...