ഷാർജയിൽ നിന്ന് കാണാതായ മലയാളി വിദ്യാർഥിയെ കണ്ടെത്തി; ആശ്വാസം

amey-24
SHARE

ഷാർജയിൽ നിന്ന് കാണാതായ മലയാളി വിദ്യാർഥിയെ ദുബായിൽ നിന്നും കണ്ടെത്തി. ഞായറാഴ്ച ഉച്ചയ്ക്കുശേഷം ജുമൈറ ലാ മിറ ബീച്ചില്‍ നിന്നാണ് അമേയയെ പൊലീസ് കണ്ടെത്തിയത്. ബീച്ചിൽ തനിച്ചിരുന്ന അമേയയെ കണ്ട് സംശയം തോന്നിയ ചില വിദ്യാർഥികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. 

വെള്ളിയാഴ്ച ട്യൂഷൻ സെന്ററിൽ കുട്ടിയുടെ അച്ഛൻ എത്തിച്ച ശേഷമാണ് കാണാതെയായത്. അമേയ ക്ലാസിൽ എത്തിയിട്ടില്ലെന്ന് അധ്യാപകൻ വിവരം അറിയിച്ചതോടെ കുടുംബം ആശങ്കയിലായി. ഇതോടെ പൊലീസ് അന്വേഷിച്ച് തുടങ്ങുകയായിരുന്നു. ഞായറാഴ്ച നടന്ന സയൻസ് പരീക്ഷയ്ക്ക് നന്നായി തയ്യാറെടുക്കാൻ കഴിഞ്ഞില്ലെന്നത് മകനെ അലട്ടിയിരുന്നതായി കുടുംബാംഗങ്ങൾ പറയുന്നു. പത്താംക്ലാസ് പൊതുപരീക്ഷ എഴുതുന്നത് സംബന്ധിച്ചും അമേയ ആകെ സമ്മർദ്ദത്തിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. കുട്ടിയെ സുരക്ഷിതമായി തിരികെ കിട്ടിയതിന്റെ ആശ്വാസത്തിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും.

MORE IN GULF
SHOW MORE
Loading...
Loading...