മുതുകാടിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാജിക്; സാക്ഷിയായി പ്രവാസലോകം

magic
SHARE

തിരുവനന്തപുരത്തു നിന്നെത്തിയ ഭിന്നശേഷിക്കാരായ കുട്ടികളുടെ വിസ്മയപ്രകടനത്തിനു സാക്ഷിയായി പ്രവാസലോകം. മാന്ത്രികൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ മാജിക് പ്ലാനറ്റിലെ ഭിന്നശേഷിക്കാരായ കുട്ടികളാണ് അബുദാബിയിൽ ഇന്ദ്രജാലം കൊണ്ടു വിസ്മയിപ്പിച്ചത്. ആദ്യമായാണ് മാജിക് പ്ളാനറ്റിലെ കുട്ടികൾ ഇന്ത്യക്കു പുറത്തു മാജിക് അവതരിപ്പിക്കുന്നത്.

പരിമിതികളെ അപ്രത്യക്ഷമാക്കിയ വിസ്മയക്കാഴ്ചകൾ. ശാരീരിക മാനസിക വെല്ലുവിളികളെ മായാജാലത്തിൽ ഒളിപ്പിച്ച് കാണികൾക്കു ചിരിയും ചിന്തയും പകർന്ന അഞ്ചു പേർ. ശരണ്യ സതീഷ്, ശ്രീലക്ഷ്മി, ആര്‍.രാഹുല്‍, രാഹുല്‍ രാജ്, വിഷ്ണു എന്നിവർ ഗുരുവായ ഗോപിനാഥ് മുതുകാടിനൊപ്പം ചേർന്ന് പ്രവാസലോകത്തിനു സമ്മാനിച്ചത് മനോഹരവും വിസ്മയകരവുമായ നിമിഷങ്ങൾ. 

രണ്ടു വർഷം മുൻപ് മാജിക് പ്ളാനെറ്റിലെത്തിയപ്പോൾ ആരോടും സംസാരിക്കാൻ പോലും തയ്യാറാകാതിരുന്ന കുരുന്നുകളാണ് ഇന്ന് ലോകത്തെ അതിശയിപ്പിക്കുന്നത്.

അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയും സംയുക്തമായാണ് നിശ്ചയദാർഢ്യക്കാരായ കുട്ടികളുടെ മാന്ത്രിക പ്രകടനം അബുദാബിയിൽ യാഥാർഥ്യമാക്കിയത്. ഓട്ടിസം, ഡൗൺ സിൻഡ്രോം ഉൾപ്പെടെ വ്യത്യസ്ത വെല്ലുവിളികൾ നേരിടുന്ന 100 പേരാണു മാജിക് അക്കാദമിയിലുള്ളത്. അവരുടെ കഴിവുകൾ മനസിലാക്കി സമൂഹത്തിൻറെ മുൻധാരയിലേക്കു കൈപിടിച്ചു നടത്തുകയാണ് ഗോപിനാഥ് മുതുകാടിൻറെ നേതൃത്വത്തിലുള്ള എംപവർ ടീം.

MORE IN GULF
SHOW MORE
Loading...
Loading...