സൗദി അരാംകോയുടെ ഓഹരി വിൽപ്പന തുടങ്ങി; അപേക്ഷ നൽകാം

aramco-17-11
SHARE

ലോകത്തെ ഏറ്റവും വലിയ എണ്ണകമ്പനിയായ സൌദി അരാംകോയുടെ ഓഹരി വിൽപ്പനയ്ക്കു തുടക്കം. മുപ്പതു മുതൽ മുപ്പത്തിരണ്ടു റിയാൽ വരെയാണ് പ്രാഥമിക വില. ആദ്യമായാണ് സൌദി അരാംകൊ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടുന്നത്. 

സൌദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയുടെ ആദ്യ ഓഹരികൾ വ്യക്തികൾക്കും കമ്പനികൾക്കുമായാണ് ലഭ്യമാക്കിയിരിക്കുന്നത്. വ്യക്തികൾക്കു ഈ മാസം 28 വരെയും കമ്പനികൾക്കു അടുത്തമാസം നാലു വരെയും ഓഹരി സ്വന്തമാക്കാനുള്ള അപേക്ഷ നൽകാം. ആഭ്യന്തര വിപണിയായ തദവ്വുലിലാണ് ഓഹരി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യ ആറു മാസത്തേക്ക് പൂജ്യം ദശാംശം അഞ്ച് ശതമാനം ഓഹരിയാണ് വിപണിയിലെത്തുക. 

അടുത്ത വര്‍ഷത്തോടെ വിദേശ വിപണിയിലും ഓഹരി ലഭ്യമാക്കും. അന്തിമ ഐപിഒ വില അടുത്തമാസം അഞ്ചിനു പ്രഖ്യാപിക്കും. സൌദിയിൽ താമസിക്കുന്ന നിക്ഷേപകരായ വിദേശികൾക്കും സ്വദേശികൾക്കും ജിസിസി പൌരൻമാർക്കും ഓഹരി സ്വന്തമാക്കാം. സെപ്റ്റംബർ വരെയുള്ള ഒൻപതു മാസങ്ങളിലായി 68.2 ബില്യൺ വിറ്റുവരവാണ് അരാംകോ സ്വന്തമാക്കിയത്. 

MORE IN GULF
SHOW MORE
Loading...
Loading...