ഇന്ത്യയുടെ അസ്ത്ര മിസൈല്‍ വാങ്ങാൻ യുഎഇ; ദുബായ് എയർ ഷോയ്ക്ക് തുടക്കം

dubai-air-show
SHARE

ഇന്ത്യയടക്കം വിവിധ രാജ്യങ്ങളുടെ സജീവപങ്കാളിത്തവുമായി ദുബായ് എയർ ഷോയ്ക്കു തുടക്കം. ഇന്ത്യയുടെ അസ്ത്ര മിസൈൽ വാങ്ങാൻ യുഎഇ താൽപര്യം അറിയിച്ചു. വ്യോമയാന രംഗത്തെ പുത്തൻ സാങ്കേതിക വിദ്യകളും പുതുതലമുറ വിമാനങ്ങളുമാണ് എയർ ഷോയിൽ പ്രദർശിപ്പിക്കുന്നത്. 

ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന വകുപ്പ്, ഹിന്ദുസ്ഥാൻ എയറനോട്ടിക്കൽ ലിമിറ്റഡ്, ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് എന്നിവ നിർമിച്ച പ്രതിരോധ ഉപകരണങ്ങളാണ് പ്രദർശനത്തിനും വിൽപ്പനയ്ക്കുമായി ദുബായ് എയർ ഷോയിൽ ഒരുക്കിയിരിക്കുന്നത്. ശബ്ദാതിവേഗ ലക്ഷ്യങ്ങളെ തകർക്കാൻ ശേഷിയുള്ള അസ്ത്ര മിസൈൽ വാങ്ങാൻ യുഎഇ താൽപര്യമറിയിച്ചതായി മിസൈൽ വികസിപ്പിച്ച ഡിആർഡിഒ അധികൃതർ അറിയിച്ചു. 

പ്രദർശനത്തിനും വിൽപ്പനയ്ക്കും പുറമേ ആകാശത്ത് വിസ്മയിപ്പിക്കുന്ന കാഴ്ചകളും എയർഷോയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച പോർവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ എന്നിവയ്ക്കൊപ്പം അത്യാഡംബര വിമാനങ്ങളുമാണ് ആകാശത്ത് വിസ്മയക്കാഴ്ച തീർക്കുന്നത്.

ദുബായ് അൽ മക്തും വിമാനത്താവളത്തിൽ നടക്കുന്ന എയർ ഷോ വ്യാഴാഴ്ച സമാപിക്കും.

MORE IN GULF
SHOW MORE
Loading...
Loading...