അമിതഭാരം കയറ്റുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയുമായി യുഎഇ

uae-vehicle-load
SHARE

യുഎഇയിൽ അമിതഭാരം കയറ്റുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നു മുന്നറിയിപ്പ്. ചെറുവാഹനങ്ങൾക്കും ഭാരവാഹനങ്ങൾക്കും നിയമം ബാധകമായിരിക്കുമെന്നു ഫെഡറൽ ട്രാഫിക് അതോറിറ്റി വ്യക്തമാക്കി. അമിതഭാരവും  വേഗവും അപകടം വരുത്തിവയ്ക്കുന്ന സാഹചര്യത്തിലാണ് കർശനനീക്കം.

അനുവദനീയമായതിലും അധികം  ഭാരം കയറ്റുകയോ വേഗം കൂടുകയോ ചെയ്തു വളവുകളിൽ നിയന്ത്രണം നഷ്ടപ്പെട്ടു വാഹനങ്ങൾ മറിയുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് ട്രാഫിക് അതോറിറ്റിയുടെ മുന്നറിയിപ്പ്. മറ്റു വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും അപകടമുണ്ടാക്കുക വിധം ഭാരം കയറ്റിയാൽ 2,000 ദിർഹം പിഴയും 6 ബ്ലാക് പോയിന്റും ലഭിക്കും. വാഹനങ്ങൾ ഓടിയതിനാലോ സാധനങ്ങൾ റോഡിൽ വീണോ റോഡിനു കേടുപാടുണ്ടായാലും ഇതേ ശിക്ഷ ലഭിക്കും. ചട്ടപ്രകാരമല്ലാതെ സാധനങ്ങൾ കയറ്റുകയോ ഇറക്കുകയോ ചെയ്യുന്നവരിൽ നിന്നും 1,000 ദിർഹം പിഴ ഈടാക്കും. ലൈസൻസിൽ നാലു ബ്ലാക് പോയിന്റും പതിക്കും. വാഹനങ്ങളിൽ നിന്നു സാധനങ്ങൾ താഴെ വീഴുന്നത് പിന്നിൽ വരുന്ന വാഹനങ്ങൾക്കു ഭീഷണിയാവുകയും ചെറിയ വാഹനങ്ങൾ അപകടത്തിൽ പെടുകയും ചെയ്യുന്നുണ്ട്. വേഗമേറിയ റോഡുകളിൽ ഇത്തരം അപകടങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ട്രാഫിക് അതോറിറ്റിയുടെ ഇടപെടൽ.

MORE IN GULF
SHOW MORE
Loading...
Loading...