ഇതാ ആ 28 കോടിയുടെ അവകാശികൾ ; ബിഗ് ടിക്കറ്റ് ഫലം കേട്ട് കിളി പോയെന്ന് ശ്രീനു

sreenu-05
SHARE

അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിലെ ഒന്നാം സമ്മാനക്കാരനെ ഒടുവിൽ കണ്ടെത്തി. ചെങ്ങന്നൂർ സ്വദേശി ശ്രീനു ശ്രീധരൻ നായർ ഒറ്റയ്ക്കല്ല, കൂടെ 21 സുഹൃത്തുക്കളും ഒന്നാം സമ്മാനത്തിന് അവകാശികളായുണ്ട്. 28 കോടിയോളം രൂപയാണ് സമ്മാനത്തുക. വാർത്തയറിഞ്ഞ് എല്ലാവരുടെയും കിളി പോയ അവസ്ഥയിലാണെന്നാണ് ശ്രീനു പറയുന്നത്. എല്ലാവരുടെയും ഭാഗ്യമായി കരുതുന്നുവെന്നും ദൈവത്തിന് നന്ദിയെന്നും ശ്രീനുവും കൂട്ടുകാരും പറയുന്നു.

ദുബായിലെ ജബൽഅലി  കോംബര്‍ഗന്‍ ഷുബര്‍ത് കമ്പനിയിൽ ടെക്നിക്കൽ‍ ജീവനക്കാരാണ് ശ്രീനുവും സംഘവും.സണ്ണി സ്റ്റാന്‍ലി, ഷിനോജ്, അഭിജിത് (കണ്ണൂര്‍), സബിന്‍ (കോട്ടയം), ശ്രീനു, അനന്ദു (ആലപ്പുഴ), ഗിരീഷ്, സുജിത് (കാസർകോട്), നിധിന്‍, സുമിന്‍, ശ്രീഹരി (തൃശൂര്‍), ഷിജു രമേഷ്, മാത്യു ജോസഫ്, (പത്തനംതിട്ട), ശ്രീജിത് (കോന്നി), എബിന്‍ (ഹരിപ്പാട്), പ്രിന്‍സ്, വിഷ്ണു, (തിരുവനന്തപുരം), അഖില്‍ (എറണാകുളം), ജിനേഷ് (കോഴിക്കോട്), രമണ (ആന്ധ്രപ്രദേശ്), ഖലീല്‍ (തമിഴ്നാട്) തുടങ്ങിയവർ 22.72 ദിര്‍ഹം വീതം എടുത്താണ് ടിക്കറ്റെടുത്തത്.

സമ്മാനത്തുക തുല്യമായി വീതിക്കുമ്പോൾ ഓരോരുത്തർക്കും ഒരു കോടി 31 ലക്ഷംരൂപയ്ക്കടുത്ത് ലഭിക്കും. മുടങ്ങിക്കിടക്കുന്ന വീടുപണി പൂർത്തിയാക്കണമെന്നും ബാങ്കിലെ വായ്പ അടച്ച് തീർക്കണമെന്നുമാണ് ശ്രീനുവിന്റെ ആഗ്രഹം. നറുക്കെടുപ്പിൽ സമ്മാനാർഹരായവരിൽ പകുതിയും മലയാളികളാണ്.

MORE IN GULF
SHOW MORE
Loading...
Loading...