നാട്ടിലേക്കുള്ള പെട്ടികളൊരുക്കി ഉറങ്ങി; ഉണരാതെ കണ്ണീരായി പ്രവാസി മലയാളി

saudi-malayale-death
SHARE

നാട്ടിലേയ്ക്ക് പോകുന്നതിന്റെ തലേദിവസം പെട്ടികൾ കെട്ടിവെച്ച് ഉറങ്ങിയ പ്രവാസി ഉറക്കത്തിൽ മരിച്ചു. തിരുവനന്തപുരം വർക്കല പെരുമാതുറ സ്വദേശി അക്കരവിള പണയിൽ വീട് ഷാജി(48)യ്ക്കാണ് ഈ ദുരന്തമുണ്ടായത്. സൗദിയിലെ ഉനൈസയിൽ ഒരു കമ്പനിയിലെ ജീവനക്കാരനായി കഴിഞ്ഞ 13 വർഷമായി ജോലി ചെയ്ത് വരികയായിരുന്നു. വ്യാഴാഴ്ച രാവിലെ 11.05 ന്റെ വിമാനത്തിൽ നാട്ടിലേയ്ക്ക് പോകാനിരുന്നതായിരുന്നു. 

രാവിലെ ഏറെ വൈകിയും മൊബൈലിൽ ലഭിയ്ക്കാത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് മുറിയിൽ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. ഉറക്കത്തിലെ ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. സന്ദർശന വീസയിലുണ്ടായിരുന്ന കുടുംബം മൂന്നാഴ്ച മുമ്പാണ് നാട്ടിലേക്ക് പോയത്. മൃതദേഹം സൗദിയിൽ മറവു ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു. പിതാവ്: പരേതനായ സൈനുദ്ദീൻ, മാതാവ്: സഫാറ, ഭാര്യ: റൂബി, മക്കൾ: സൗമ്യ (21), ആദിൽ(17).

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...