വാഹനമോടിക്കുമ്പോൾ ഫോൺ; അബുദാബിയെ നടുക്കി അപകടം; വിഡിയോ

gulf-accident-new-video
SHARE

അബുദാബി പൊലീസ് പങ്കുവച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. അശ്രദ്ധമായി വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചാണ് അബുദാബി പൊലീസ് ഇക്കാര്യം വിശദീകരിക്കുന്നത്. അപകടം ഉണ്ടാക്കിയ ഡ്രൈവർ വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

സ്വന്തം ലൈനിൽ നിന്നും വാഹനം തെന്നിമാറി റോഡിലെ സൈൻബോർഡിൽ ഇടിക്കുകയും അവിടെ നിന്നും നിയന്ത്രണം വിട്ട് റോഡിന്റെ മറുവശത്തേക്ക് പോവുകയുമായിരുന്നു. വളരെ പതുക്കെയാണ് വാഹനം ഓടിച്ചിരുന്ന വ്യക്തി ലൈൻ മാറിയത്. മഞ്ഞനിറത്തിലുള്ള വരകളുള്ള ഭാഗത്തുകൂടെ പോയി വാഹനം റോഡിനു നടുവിലെ സൈൻ ബോർഡിൽ ഇടിച്ചു. തുടർന്ന് എസ്‌യുവി ഡ്രൈവർ വാഹനം വേഗത്തിൽ റോഡിനു കുറുകേ ഓടിക്കുകയും  നിയന്ത്രണം വിട്ട് ഫാസ്റ്റ് ലൈന്‍ വഴി റോഡിന്റെ മറുവശത്ത് ഇടിച്ചു നിൽക്കുകയുമായിരുന്നു. ഭാഗ്യവശാൽ അപകടമുണ്ടാക്കിയ വാഹനം മറ്റുവാഹനങ്ങളിൽ ഇടിച്ചില്ല. ഫോൺ ഉപയോഗിച്ചതിനാലാണ് ഡ്രൈവറുടെ ശ്രദ്ധമാറിയതെന്ന് അബുദാബി പൊലീസ് പറഞ്ഞു.

MORE IN GULF
SHOW MORE
Loading...
Loading...