10 മാസം മുൻപ് പഴ്സ് നഷ്ടമായി; തിരിച്ചുനൽകി അബുദാബി പൊലീസ്; നന്ദിയോടെ മലയാളി

malayali-abudhabi-31
SHARE

10 മാസം മുൻപ് നഷ്ടപ്പെട്ട പഴ്സ് മലയാളിക്ക് തിരിച്ചുനൽകി അബുദാബി പൊലീസ്. വിലപ്പെട്ട രേഖകളുൾപ്പെടെയുള്ളവയാണ് പൊലീസ് പൊന്നാനി സ്വദേശി ഹർഷാദ് അബൂബക്കറിന് തിരികെ നൽകിയത്. ഫുജൈറയിലെ ട്രാൻസ്മെഡ് ഓവര്‍സീസ് ഐഎൻസിയുടെ സെയിൽസ് എക്സിക്യൂട്ടീവ് ആണ് ഹര്‍ഷാദ്. 

ജനുവരിയിലാണ് ഹർഷാദിന്റെ പഴ്സും രേഖകളും നഷ്ടമായത്. പിന്നാലെ ഷാർജ പൊലീസിൽ പരാതി നൽകി.എമിറേറ്റ്സ് ഐഡി, എമിറേറ്റ്സ് ഇസ്‍ലാമിക് ബാങ്ക് ക്രഡിറ്റ്/ഡബിറ്റ് കാർഡ്, റാക് ബാങ്ക് ക്രഡിറ്റ് കാർഡ്, ഡ്രൈവിങ് ലൈസൻസ്, നോർക്ക കാർഡ്, ഇന്ത്യയിലെ സിംകാർഡ്, ബാങ്ക് കാർഡ്, വിവിധ ഓൺലൈൻ അക്കൌണ്ടുകളുടെ യൂസർനെയിം. പാസ്‌വേർഡ്

അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും നഷ്ടപ്പെട്ടതിനാൽ ബാങ്കിൽ പോയി ഇവ ബ്ലോക്ക് ചെയ്തിരുന്നു. 10 മാസത്തിന് ശേഷമാണ് നഷ്ടപ്പെട്ടെന്ന് കരുതിയ രേഖകളെല്ലാം ഹർഷാദിന് തിരികെ ലഭിക്കുന്നത്. 

അവിശ്വസനീയം എന്നാണ് ഹർഷാദ് ഇതേക്കുറിച്ച് പ്രതികരിച്ചത്. കേരളത്തിലാണ് നഷ്ടപ്പെട്ടതെങ്കിൽ തിരിച്ചുകിട്ടാനുള്ള സാധ്യത വിദൂരമാണെന്നും പറയുന്നു.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...