കാർനഗീ ഹാളിലേക്ക് സംഗീതവുമായി പ്രവാസി ഗായക സംഘം; ടീമിൽ 55 മലയാളികൾ

kuwait-28
SHARE

ന്യൂയോർക്കിലെ പ്രശസ്തമായ കാർനഗീ ഹാളിൽ സംഗീതം അവതരിപ്പിക്കാനൊരുങ്ങി കുവൈത്തിലെ അൻപത്തിയഞ്ചു മലയാളികളടക്കമുള്ള പ്രവാസിഗായകസംഘം. കുവൈത്ത് ചേംബർ കൊറാൽ അംഗങ്ങളാണ് വിവിധ രാജ്യങ്ങളിലെ ഇരുന്നൂറ്റിയൻപതു ഗായകർക്കൊപ്പം വേദി പങ്കിടാനൊരുങ്ങുന്നത്. 

നൂറ്റാണ്ടിൻറെ പഴക്കമുള്ള പ്രശസ്തമായ ന്യൂയോർക്ക് കാർനഗീയിൽ സംഗീതം അവതരിപ്പിക്കാനൊരുങ്ങുകയാണ് കുവൈത്ത് ചേംബർ കൊറാലിലെ ഗായകസംഘം. ജോർജ് ഗെർഷ്വിൻ, ബെന്നി ഗുഡ്മാൻ, ബില്ലി ഹോളിഡേ തുടങ്ങിയ മഹാരഥൻമാർ അരങ്ങുവാണ അതേ കാർനഗീയിലാണ് 55 മലയാളികൾ ഉൾപ്പെടെ 60അംഗ പ്രവാസി സംഘം ഡിസംബർ ഒന്നിനു സംഗീതം അവതരിപ്പിക്കുന്നത്. 

വിവിധ രാജ്യങ്ങളിൽനിന്നുള്ള 250 ഗായകർക്കൊപ്പമാണ് കുവൈത്ത് ചേംബർ കൊറാൽ അംഗങ്ങൾ പാടുന്നത്. കോയമ്പത്തൂർ സ്വദേശി ഫ്രെഡറിക് നിർമലിൻറെ ശിക്ഷണത്തിൽ ഗാനാലാപനം നടത്തുന്ന സംഘത്തിൽ 33 വനിതകളും തമിഴ്നാട്, അറേബ്യൻ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ളവരുമുണ്ട്.  ഇലക്ട്രോണിക് ബൂസ്റ്റിങ് ഇല്ലാതെ വയലിൻ, ചെലോ, ഫ്ലൂട്ട്, ട്രംപറ്റ്, പിയാനോ, റ്റിംപനി തുടങ്ങിയ സംഗീത ഉപകരണങ്ങളുടെ അകമ്പടിയോടെയാണ് ഗാനാലാപനം. മൈക്കും സ്പീക്കറുമൊന്നുമില്ലെങ്കിലും ശബ്ദവിന്യാസം പ്രത്യേക രീതിയിൽ ക്രമീകരിച്ച് സംഗീതത്തിൻറെ സർവ സൌന്ദര്യവും ശ്രോതാക്കളിൽ എത്തിക്കുന്നുവെന്നതാണ് പ്രത്യേകത. 

MORE IN GULF
SHOW MORE
Loading...
Loading...