ബാൽക്കണിയിൽ സെൽഫി; കാൽതെറ്റി 17–ാം നിലയിൽ നിന്ന് താഴേക്ക്; ദുബായില്‍ പെൺകുട്ടി മരിച്ചു

woman-selfie
SHARE

പതിനേഴാം നിലയിലെ അപ്പാർട്ട്മെന്റിലെ ബാൽക്കണിയിൽ നിന്നും സെൽഫിയെടുക്കാൻ ശ്രമിച്ച പെൺകുട്ടിക്ക് ദാരുണാന്ത്യം. സെൽഫിയെടുക്കുന്നതിനിടെ 16കാരിയായ പെൺകുട്ടി നിലതെറ്റി താഴേക്ക് പതിക്കുകയായിരുന്നു. ദുബായിലെ ഷ്യ്ഖ് സയീദ് റോഡിലെ അപ്പാർട്ട്മെന്റിലാണ് സംഭവം. മരിച്ച പെൺകുട്ടി ഏഷ്യാക്കരിയാണെന്ന് ദുബായ് പൊലീസ് റിപ്പോർട്ട് ചെയ്യുന്നു.

കസേരയിൽ കയറി നിന്നായിരുന്നു പെൺകുട്ടി സെൽഫിക്ക് ശ്രമിച്ചത്. കസേര വഴുതിയപ്പോൾ പെൺകുട്ടിക്ക് നിലതെറ്റി, ഇവർ താഴേക്ക് പതിക്കുകയും മൊബൈൽ ഫോൺ തറയിൽ തന്നെ വീഴുകയുമായിരുന്നു. പെൺകുട്ടിയുടെ സഹോദരി സംഭവത്തിന്റെ ദൃക്‌സാക്ഷിയാണ്.

മാതാപിതാക്കളോട് അവരുടെ മക്കളെ ഇക്കാര്യങ്ങളി‍ൽ ബോധവൽക്കരിക്കാൻ ദുബായ് പൊലീസ് നിര്‍ദേശം നൽകിയിട്ടുണ്ട്. ഡ്രൈവിങ്ങിനിടയിൽ ഫോണുപയോഗിക്കുന്നതിന് ഞങ്ങൾ എപ്പോഴും ശാസന നൽകാറുണ്ടെന്നും എന്നാൽ ഇത് അപൂർവമായ സംഭവമാണെന്നും പൊലീസ് വ്യക്തമാക്കുന്നു.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...