പ്രധാനമന്ത്രി സൌദിയിലേക്ക്; തന്ത്രപ്രധാന കരാറുകളിൽ ഒപ്പുവെയ്ക്കൽ

modi1
SHARE

ആഗോളനിക്ഷേപ സംഗമത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ സൌദിയിലെത്തും. സൌദി ഭരണാധികാരികളുമായി മോദി കൂടിക്കാഴ്ച നടത്തും. ഊർജമേഖലയിൽ അടക്കം തന്ത്രപ്രധാന കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും.

സൌദി ഭരണാധികാരി സൽമാൻ രാജാവിൻറെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാം സൌദി സന്ദർശനം. നാളെ രാത്രിയോടെ സൌദിയിലെത്തുന്ന പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടികൾ ചൊവ്വാഴ്ചയാണ്. രാവിലെ വിവിധമന്ത്രിമാരുമായുള്ള ചർച്ചയ്ക്കു ശേഷം സൌദി ഭരണാധികാരി സൽമാൻ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. സൗദി പങ്കാളിത്തത്തോടെ മഹാരാഷ്ട്രയില്‍ തുടങ്ങുന്ന ഓയിൽ റിഫൈനറിയുടെ കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഔട്ട്‍ലെറ്റുകൾ സൗദിയിൽ തുടങ്ങാനും തീരുമാനമാകും.

വൈകിട്ട് റിയാദിൽ ഫ്യൂച്ചർ ഇൻവസ്റ്റ്മെൻറ് ഇനിഷ്യേറ്റീവ് ഫോറമെന്ന നിക്ഷേപ സംഗമത്തെ മോദി അഭിസംബോധന ചെയ്യും. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻറെ വിഷൻ 2030 യുടെ ഭാഗമായാണ് നിക്ഷേപസംഗമം സംഘടിപ്പിക്കുന്നത്. യുഎഇക്കും ബഹ്റൈനും പിന്നാലെ സൌദിയിലും റുപേ കാർഡ് പ്രധാനമന്ത്രി അവതരിപ്പിക്കും. തുടർന്നു ചൊവ്വാഴ്ച രാത്രിയോടെ മോദി ഡൽഹിയിലേക്കു മടങ്ങും.

MORE IN GULF
SHOW MORE
Loading...
Loading...