യുഎഇയിൽ സഹിഷ്ണുതാ സമ്മേളനം; രാജ്യാന്തര സഹകരണം ലക്ഷ്യമിട്ട് ശൃംഖല

uae
SHARE

യുഎഇയിൽ സഹിഷ്ണുതാവർഷത്തോടനുബന്ധിച്ചു രാജ്യങ്ങളുടെ സഹകരണം ലക്ഷ്യമിട്ടു രാജ്യാന്തര ശൃംഖല ഒരുക്കുന്നു. ലോകസമാധാനത്തിനായി കർമപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനു ദുബായിൽ വേദിയൊരുക്കും. സഹിഷ്ണുത വളർത്തുന്നതിനായി വിദ്യാർഥികൾക്കായുള്ള ഡെക്കാതെണും തുടക്കമായി. 

അടുത്തമാസം 13,14 തീയതികളിൽ നടക്കുന്ന രാജ്യാന്തര സഹിഷ്ണുതാ സമ്മേളനത്തിനു മുന്നോടിയായാണ് വേൾഡ് ടോളറൻസ് നെറ്റ്വർക്കും ടോളറൻസ്  ഡെക്കാത്ലെണും സംഘടിപ്പിക്കുന്നത്.  ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടോളറൻസിൻറെ നേതൃത്വത്തിൽ  മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ഗ്ളോബൽ ഇനിഷ്യേറ്റീവുമായി സഹകരിച്ചാണ് പദ്ധതികളുടെ തുടക്കം. സമാധാനം, സഹിഷ്ണുത, സൌഹാർദം എന്നിവിൽ അധിഷ്ടിതമായ രാജ്യാന്തര സഹകരണം ലക്ഷ്യമിടുന്നതാണ് ശൃംഖല. പ്രമുഖവ്യക്തികളും സംഘടനകളും ഇതിൻറെ ഭാഗമാകും. ഇവർക്കു ഒത്തുചേരാനും കർമപദ്ധതികളൊരുക്കാനും ദുബായ് വേദിയൊരുക്കും. സ്കൂൾ, കോളജ് വിദ്യാർഥികൾക്കായാണ് ടോളറൻസ്  ഡെക്കാത്ലൺ. വിദ്യാഭ്യാസ, കലാപരിപാടികൾ ഇതിനോടനുബന്ധിച്ചു സംഘടിപ്പിക്കും. സഹിഷ്ണുത വളർത്താനുള്ള കർമപരിപാടികള ുടെ ആശയം പങ്കുവയ്ക്കാൻ അവരമുണ്ടാകും. മികച്ച ആശയങ്ങൾക്കു സമ്മാനം നൽകുമെന്നു ഐഐടി എംഡി ഡോ.ഹമദ് അൽ ഷെയ്ഖ് അഹമ്മദ് അൽ ഷെയ്ബാനി പറഞ്ഞു. http://www.worldtolerancesummit.com/decathlon എന്ന വെബ്സൈറ്റിലൂടെ വിദ്യാർഥികൾക്ക് റജിസ്റ്റ്ർ ചെയ്യാം. 

MORE IN GULF
SHOW MORE
Loading...
Loading...