ബാങ്കിൽ നിന്നും 10 കോടിയോളം രൂപ വെട്ടിച്ച് ഭർത്താവ് മുങ്ങി; ഭാര്യ ദുബായിൽ അറസ്റ്റിൽ

dubai-lady-jail
SHARE

വ്യാജ രേഖകൾ നിർമിച്ച് ഭാര്യയുടേത് ഉൾപ്പെടെ വിവിധ അക്കൗണ്ടുകളിലേക്ക് 5.2 ദശലക്ഷം ദിർഹം (ഏതാണ്ട് 10 കോടിയോളം രൂപ) അപഹരിച്ച ബാങ്ക് ഉദ്യോഗസ്ഥനെതിരായ കേസ് ദുബായ് കോടതിയിൽ. തട്ടിപ്പുനടത്തിയ പാക്കിസ്ഥാൻ സ്വദേശി രാജ്യം വിട്ടെങ്കിലും ഇയാളുടെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ദുബായിലെ ഒരു ബാങ്കിന്റെ പ്രോപ്പർട്ടി പ്രോജക്റ്റിന്റെ മാനേജർ ആയിരുന്നു പ്രതി. 

തന്റെ സ്ഥാനം ദുരുപയോഗം ചെയ്ത് ഇയാൾ വ്യാജ രേഖകൾ ചമച്ചാണ് വൻ തുക സ്വന്തമാക്കിയത്. 2011 ഫെബ്രുവരിയ്ക്ക്ും 2017 ജൂലൈയ്ക്കും ഇടയിൽ പ്രതി 5.2 ദശലക്ഷം ദിർഹം തട്ടിച്ചുവെന്നാണ് കേസ്. തട്ടിപ്പ് പുറത്തറിയാതിരിക്കാൻ ഇയാൾ വളരെ ബുദ്ധിപൂർവമാണ് ഇടപ്പെട്ടിരുന്നത്. ഭാര്യയുടേത് ഉൾപ്പെടെ നിരവധി അക്കൗണ്ടുകളിലേക്കാണ് പണം നിക്ഷേപിച്ച്. ഒരുമിച്ച് വലിയ തുക ഒരു അക്കൗണ്ടിൽ നിക്ഷേപിച്ചാൽ സംശയം ഉണ്ടാകുമെന്നതിനായിരുന്നു ഇത്തരമൊരു നീക്കം. 

തട്ടിപ്പ് എങ്ങനെയാണ് പുറത്തറിഞ്ഞത് എന്ന് വ്യക്തമല്ല. പക്ഷേ, ദുബായ് പൊലീസ് പ്രതിയായ വ്യക്തിയുടെ ഭാര്യയെ അറസ്റ്റ് ചെയ്തു. നാടുവിട്ട പ്രതിക്കെതിരെയും കുറ്റം ചുമത്തി. 5.2 ദശലക്ഷം ദിർഹം അപഹരിച്ചു, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എടിഎം വഴിയും ചെക്കുകൾ വഴിയുമാണ് പ്രതിയുടെ ഭാര്യയായ യുവതി പണം പിൻവലിച്ചിരുന്നതെന്ന് പ്രോസിക്യൂട്ടേഴ്സ് വ്യക്തമാക്കി. 

കള്ളപ്പണം വെളുപ്പിക്കൽ, കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുക തുടങ്ങിയ വകുപ്പുകളാണ് സ്ത്രീയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. കോടതിയിൽ യുവതി കുറ്റം നിഷേധിച്ചു. ‘ഇതേപ്പറ്റി എനിക്കൊന്നുമറിയില്ല. എന്റെ ഭർത്താവാണ് ഇതെല്ലാം ചെയ്തത്. അദ്ദേഹം എന്താണ് ചെയ്തതെന്ന് എന്നോട് പറഞ്ഞിട്ടില്ല’– യുവതി ജഡ്ജിയോട് പറഞ്ഞു. സാക്ഷികളെ വിസ്തരിച്ചശേഷം നവംബറിൽ വീണ്ടും കേസ് പരിഗണിക്കുമെന്നാണ് റിപ്പോർട്ടുകൾ.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...