ദുബായിൽ ‌വൻ നിർമാണ പദ്ധതിയുമായി ശോഭ ഗ്രൂപ്പ്

shobha-23
SHARE

ദുബായിൽ നാലു ബില്യൺ യു.എസ് ഡോളറിൻറെ നിർമാണ പദ്ധതിയുമായി ശോഭ ഗ്രൂപ്പ്. നൂറ്റിഎൺപത്തിമൂന്നു ഏക്കർ സ്ഥലത്താണ് നിർമാണം പുരോഗമിക്കുന്നത്. അതേസമയം, ദുബായിലെ നിർമാണ മേഖലയിൽ അടുത്ത പത്തുവർഷത്തേക്കു കുതിപ്പു തുടരുമെന്നു ശോഭാ ഗ്രൂപ്പ് ചെയർമാൻ പി.എൻ.സി.മേനോൻ പറഞ്ഞു.

ദുബായുടെ ഹൃദയഭാഗത്താണ്, താമസിക്കാനും ഓഫീസുകൾക്കുമൊക്കെയായുള്ള ശോഭ ഗ്രൂപ്പിൻറെ നിർമാണ പ്രവർത്തികൾ പുരോഗമിക്കുന്നത്. 2024-25 ഓടെ പദ്ധതിയുടെ നിർമാണം പൂർത്തിയാക്കും. ഈ പദ്ധതിയുടെ വിതരണം തുടങ്ങിക്കഴിഞ്ഞതായി ശോഭ ഗ്രൂപ്പ് സ്ഥാപകൻ  പി.എൻ.സി.മേനോൻ പറഞ്ഞു. ദുബായിയുടെ ജനസംഖ്യ വർധനവനുസരിച്ചു നിർമാണ മേഖലയിൽ ഉണർവ് തുടരും. 

ഡിസൈൻ, കോണ്ട്രോക്ടിങ്, നിർമാണം അടക്കം എല്ലാമേഖലകളും ഒരുമിച്ചു കൈകാര്യം ചെയ്യുന്നതിലാണ് ശോഭ ഗ്രൂപ്പിൻറെ മികവെന്നും മലയാളിയും ഒമാൻ പൌരത്വവുമുള്ള പി.എൻ.സി.മേനോൻ പറഞ്ഞു. യു.കെ, പോർച്ചുഗൽ എന്നിവിടങ്ങളിലേക്കും ശോഭാ ഗ്രൂപ്പിനെ വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...