ചിത്രശലഭങ്ങളുടെ കൂട്ടുകാരി; പ്രകൃതിയിലേക്ക് ക്യാമറ തുറന്ന് നിധിന

nidhina-17
SHARE

ജീവിതത്തിരക്കുകൾക്കിടയിൽ താൽപര്യങ്ങളും ആഗ്രഹങ്ങളുമൊക്കെ മറന്നുപോകുന്നവർക്കു ഒരോർമപ്പെടുത്തലാണ് നിധിനയുടെ ജീവിതം. അച്ഛൻ രാമചന്ദ്രൻ ഫോട്ടോഗ്രാഫറായതിനാലാകാം മനസിന്റെ ഏതോ കോണുകളിൽ ഫോട്ടോഗ്രഫിയോടുള്ള ആഗ്രഹം പതിഞ്ഞിരുന്നു. പ്രവാസലോകത്ത് കുടുംബിനിയായി ജീവിതത്തിരക്കുകളുമായി കഴിയവേ ഭർത്താവ് ധനജാണ്, വിവാഹവാർഷികദിവസം ക്യാമറ സമ്മാനമായി നൽകിയത്. ജീവിതത്തിലാദ്യമായി ഒരു ക്ാമറ സ്വന്തമാക്കിയ സന്തോഷം.

മൂന്നുവർഷത്തിനിടെ ആയിരത്തിലധികം ചിത്രങ്ങളെടുത്തു ഈ കണ്ണൂർ പറശ്ശിനിക്കടവു സ്വദേശി. ഏതുതരം ചിത്രങ്ങളെടുക്കാനും താൽപര്യമുണ്ട്. പക്ഷേ, പ്രകൃതി നൽകുന്ന ചിത്രങ്ങളെ ഫ്രെയ്മിനുള്ളിലാക്കാനാണ് കൂടുതലിഷ്ടം. അങ്ങനെയാണ് പൂമ്പാറ്റകളുടെ പിറകെ ക്യാമറയുമായി നടന്നു തുടങ്ങിയത്. 

പറശ്ശിനിക്കടവിലെ വീടിനു സമീപത്തുനിന്നു മാത്രം എഴുപതോളം ഇനത്തിലുള്ള ചിത്രശലഭങ്ങളെ ഫ്രെയിമിലാക്കി കഴിഞ്ഞു. പ്രവാസലോകത്തും പാർക്കുകളിലും ചെറിയ പച്ചപ്പുകളിലുമൊക്കെ നിധിനയുടെ ക്യാമറക്കണ്ണുകൾ ചിത്രശലഭങ്ങളെ തിരയുകയാണ്. 

ചിത്രശലഭങ്ങളുടെ ചിത്രങ്ങളുമായി ഒരു പ്രദർശനമാണ് അടുത്ത ലക്ഷ്യം. ചിത്രങ്ങളെടുക്കുക മാത്രമല്ല, അത് ഏതു ഇനമാണെന്നും ശാസ്ത്രനാമമെന്താണെന്നുമടക്കമുള്ള വിവരണങ്ങൾ കൂടി ചേർത്താണ് പ്രദർശനം സംഘടിപ്പിക്കാനൊരുങ്ങുന്നത്. ചിത്രശലഭങ്ങൾക്കൊപ്പം മരുഭൂമിയിലെ ചെറിയ കാടുകളും പാർക്കുകളുമടക്കം വിവിധയിടങ്ങളിലെ കാഴ്ചകളും പകർത്തുകയാണ് നിധിന ധനജ്.

ഭർത്താവ് ധനജ് എല്ലാ പിന്തുണയുമായി കൂടെയുണ്ട്. രണ്ടു മക്കളാണ് ഇവർക്കുള്ളത്. കുടുംബത്തിലെ തിരക്കുകൾക്കിടയിലും എല്ലാ സന്തോഷത്തോടെയും നിധിനയുടെ ആഗ്രഹത്തോട് പൂർണമായും ചേർന്നു നിൽക്കുകയാണ് ധനജ്. തിരക്കുകൾ ജീവിതത്തിൻറെ ഭാഗമാണ്. അതു മാറ്റിവച്ചിട്ടു സ്വന്തം ഇഷ്ടങ്ങളെയും താൽപര്യങ്ങളേയും സ്വീകരിക്കാമെന്നു കരുതരുതെന്നാണ് കുടുംബിനികളായി മാത്രം ഒതുങ്ങുന്നവരോടുള്ള നിധിനയുടെ സന്ദേശം. 

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...