അബുദാബിയിൽ ടോൾ സംവിധാനം ഉടനില്ല; ജനുവരി ഒന്ന് വരെ സൗജന്യ യാത്ര

abudhabi
SHARE

അബുദാബിയിൽ ചൊവ്വാഴ്ച തുടങ്ങാനിരുന്ന ടോൾ സംവിധാനം ജനുവരി ഒന്നുവരെ മരവിപ്പിച്ചു. ടോള്‍ ഗേറ്റുകളിലൂടെയുള്ള യാത്രകള്‍ക്ക് ജനുവരി ഒന്നുവരെ പണം ഈടാക്കില്ലെന്നു അധികൃതർ വ്യക്തമാക്കി. റജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടില്ലെന്ന പൊതുജനങ്ങളുടെ ആശങ്കയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

ചൊവ്വാഴ്ച മുതലാണ് അബുദാബിയിലെ നാലു പ്രധാനപാതകളിൽ ടോൾ ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നത്. ഇതിനായി ടോൾ ഗേറ്റുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ ജനുവരി ഒന്നുവരെ ടോൾ ഗേറ്റുകളിലൂടെ സൌജന്യ യാത്ര അനുവദിക്കുമെന്നു അബുദാബി ഗതാഗത വകുപ്പ് അറിയിച്ചു. അബുദാബിയിലെ പ്രധാനപ്പെട്ട പാതകളിലെ ഷെയ്ഖ് സായിദ്, ഷെയ്ഖ് ഖലീഫ ബിൻ സായിദ്, അൽ മക്ത, മുസഫ പാലങ്ങളിലാണ് ടോൾ ഗേറ്റുകൾ. https://itps.itc.gov.ae വെബ്സൈറ്റിലൂടെ ആണ് വാഹനങ്ങൾ റജിസ്റ്റർ ചെയ്യേണ്ടത്. 

എമിറേറ്റ് ഐഡി നമ്പർ,  വാഹനത്തിന്‍റെ പ്ലേറ്റ് നമ്പർ, റജിസ്റ്റർ ചെയ്ത എമിറേറ്റ്, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ, പാസ്വേർഡ് എന്നീ വിവരങ്ങൾ നൽകി അക്കൗണ്ട് തുടങ്ങണം. ലഭിക്കുന്ന യൂസർ ഐഡിയും ഒടിപിയും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ക്രെഡിറ്റ് കാർഡ്  അല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചേർക്കാവുന്നതാണ്. അബുദാബി എമിറേറ്റിലെ ചെയ്ത വാഹനങ്ങൾ സ്വയമേവ റജിസ്റ്റർ ചെയ്യപ്പെടും. മറ്റു എമിറേറ്റുകളിലെ വാഹന ഉടമകൾ ഈ വെബ്സൈറ്റ് വഴി റജിസ്റ്റർ ചെയ്യണം.

MORE IN GULF
SHOW MORE
Loading...
Loading...