ഏകാധിപത്യത്തിന് പല മുഖങ്ങൾ; സ്വാതന്ത്ര്യം മിഥ്യയാകുന്നു: സേതു

sethu-09-10-19
SHARE

കലയിലും സാഹിത്യത്തിലും ജാതിമതചിന്തകൾ കുത്തിവയ്ക്കാൻ ചില ഛിദ്രശക്തികൾ ശ്രമിക്കുന്നതായി പ്രശസ്ത സാഹിത്യകാരൻ സേതു. ഇത്തരം ശക്തികളുടെ സ്വാധീനം കുറച്ചുകാലത്തേക്കു മാത്രമേ കാണൂവെന്നും വരും തലമുറ അതു തള്ളിക്കളയുമെന്നും സേതു പറഞ്ഞു. ഏകാധിപത്യത്തിന് പല മുഖങ്ങൾ ഉണ്ടാകുന്ന കാലത്താണ് ജീവിക്കുന്നതെന്നും സേതു ദുബായിൽ മനോരമ ന്യൂസിനോടു പറഞ്ഞു.

ഒരുപാടു ജാതിയും മതവും ഉള്ളതുകൊണ്ടാണു നമ്മുടെ നാട്ടിൽ സഹിഷ്ണുത വളർന്നത്. അതില്ലാതാക്കാൻ ആർക്കും സാധിക്കില്ലെന്നു സേതു പറഞ്ഞു. ഏകാധിപത്യത്തിന് പല മുഖങ്ങൾ ഉണ്ടാവുകയും സ്വാതന്ത്ര്യം മിഥ്യയായി മാറുകയും ചെയ്യുന്ന കാലത്ത് മനുഷ്യ ജീവിതം ദുസ്സഹമായിത്തീരുന്നുണ്ട്. രാജ്യത്തിനു ലഭിച്ച സ്വാതന്ത്ര്യം, ആരൊക്കെ ഏതുവഴിയിൽ തകർക്കാൻ ശ്രമിച്ചാലും ജനാധിപത്യത്തെ സ്നേഹിക്കുന്നവർ അത് സംരക്ഷിക്കും.

വൃദ്ധസദനങ്ങളുടെ ബാഹുല്യം കേരളം നേരിടുന്ന വലിയ ഭീഷണിയാണെന്നും സേതു പറഞ്ഞു. ഷാർജയിൽ മലയാള മനോരമയുടെ നേതൃത്വത്തിൽ പ്രവാസിമലയാളികൾക്കായി നടത്തിയ നടത്തിയ സംവാദത്തിലായിരുന്നു സേതുവിൻറെ പ്രതികരണം.

MORE IN GULF
SHOW MORE
Loading...
Loading...