ഇഖാമ പുതുക്കാനാകാതെ പ്രതിസന്ധിയിലായ ഇന്ത്യക്കാർക്ക് നാട്ടിലേക്ക് മടങ്ങാൻ അവസരം

SAUDI-PROJECTS/
SHARE

സൗദിയില്‍ ഇഖാമ പുതുക്കാനാകാതെ പ്രതിസന്ധിയിലായ ഇന്ത്യക്കാർക്കു നാട്ടിലേക്ക് മടങ്ങാൻ അവസരം. വ്യക്തിഗത വീസയിലുള്ളവർക്ക് തര്‍ഹീല്‍ വഴി നാട്ടിലേക്ക് മടങ്ങാൻ അവസരമൊരുക്കുമെന്നു റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. താൽപര്യമുള്ളവർ എംബസിയിലോ കോൺസുലേറ്റിലോ റജിസ്റ്റർ ചെയ്യണം.

നിലവില്‍ ഹൗസ് ഡ്രൈവര്‍ അടക്കമുള്ള  വ്യക്തിഗത വീസകളിലെത്തിയവരിൽ ഇഖാമ പുതുക്കാനാകാതെ പ്രതിസന്ധിയിലായവർക്കാണ് നാട്ടിലേക്കു മടങ്ങാൻ അവസരം. കമ്പനി ജീവനക്കാര്‍, മറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍, കേസിലകപെട്ടവര്‍ തുടങ്ങിയവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താനാകില്ല.

ഹൂറൂബ് കേസുകളില്‍ അകപ്പെട്ടവരെ പരിഗണിക്കും. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്ത്യന്‍ എംബസിയുമായോ കോണ്‍സുലേറ്റുമായോ ബന്ധപ്പെട്ടു പേരു റജിസ്റ്റർ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആവശ്യമായ യാത്രാ രേഖകള്‍ എംബസി കൈമാറും.  പ്രതിദിനം അൻപതുപേർക്കു മാത്രമേ ഇത്തരത്തിൽ മടങ്ങാനാകൂ. ഞായറാഴ്ച മുതൽ നടപടി ക്രമങ്ങൾ തുടങ്ങും. സംശയനിവാരണത്തിന് 800 247 1234 എന്ന ടോള്‍ഫ്രീ നംമ്പരിൽ വിളിക്കാവുന്നതാണെന്നും എംബസി അറിയിക്കുന്നു. 

MORE IN GULF
SHOW MORE
Loading...
Loading...