ബഹിരാകാശത്ത് നിന്ന് നോക്കിയാൽ ദുബായ് ഇങ്ങനെ; ചിത്രം പുറത്ത്; വൈറൽ

dubai-space-pic
SHARE

മലയാളികൾക്ക് ദുബായ് സ്വപ്നനഗരം മാത്രമല്ല. അതിനപ്പുറം എല്ലാമാണ്. ഇപ്പോഴിതാ ഒരു ചിത്രം ലോകത്തിന്റെ ശ്രദ്ധ നേടുകയാണ്. യുഎഇയുടെ പ്രഥമ ബഹിരാകാശ യാത്രികനായ ഹസ്സ അൽ മൻസൂറി തന്റെ യാത്രയ്ക്കിടെ പകർത്തിയ ദുബായിയുടെ രണ്ടു ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. 

ചെറിയ തുരുത്തുകൾ പോലെയാണ് പലതും തോന്നുന്നത്. ദുബായിലെ പ്രശസ്തമായ രണ്ട് പാം ദ്വീപുകളും ഒരു തുറമുഖവും ദുബായിലെ വേൾഡ് ഐലന്റ് പ്രോജക്റ്റും കൃത്യമായി കാണാം. ബഹിരാകാശത്ത് നിന്നും പകർത്തിയതാണ് ഇൗ ചിത്രങ്ങൾ.

‘ബഹിരാകാശത്തു നിന്നും ദുബായിയുടെ അത്ഭുതാവഹമായ ഒരു ചിത്രം. ഈ നഗരമാണ് എന്റെ പ്രചോദനത്തിന്റെ ഏറ്റവും വലിയ കാരണം’എന്ന കുറിപ്പോടെയാണ് ഹസ്സ ചിത്രം ട്വിറ്ററിൽ പങ്കുവച്ചത്. നിരവധി ആളുകൾ ഹസ്സയ്ക്ക് അഭിനന്ദനം അറിയിച്ചും സ്നേഹം അറിയിച്ചും ചിത്രങ്ങൾക്കു താഴെ കമന്റ് ചെയ്യുന്നുണ്ട്.

ഹസ്സ അൽ മൻസൂറി സെപ്റ്റംബർ 25നാണ് ബഹിരാകാശത്തേക്ക് പോയത്. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐസ്എസ്) പോയ ആദ്യ അറബ് പൗരനുമായിരുന്നു ഹസ്സ. എട്ടു ദിവസത്തിനു ശേഷം ഒക്ടോബർ മൂന്നിന് ഹസ്സയുൾപ്പെട്ട സംഘം തിരികെ ഭൂമിയിൽ എത്തി. ആരോഗ്യ പരിശോധനകളുടെ ഭാഗമായി നിലവിൽ അദ്ദേഹം മോസ്കോയിൽ ആണ്. 

കസഖ്സ്ഥാനിലെ ബൈക്കന്നൂർ കോസ്മോ ഡ്രോമിൽ നിന്നാണ് ബഹിരാകാശത്തേക്ക് പറന്നത്. ഹസ്സ അൽ മൻസൂറിയുടെ വിജയകരമായ യാത്രയിലൂടെ ബഹിരാകാശ നിലയത്തിൽ സാന്നിധ്യമറിയിക്കുന്ന 19ാമത്തെ രാജ്യമായി യുഎഇ.

MORE IN GULF
SHOW MORE
Loading...
Loading...