യുഎഇയില്‍ ഹെവി ലൈസന്‍സ് നേടിയ ആദ്യ വനിത; കൊല്ലത്തുകാരി ദുബായില്‍ ബസോടിക്കും

kollam-dubai-driver
SHARE

നാട്ടിൽ സ്കൂട്ടർ ഓടിച്ചുമാത്രം പരിചയമുള്ള കൊല്ലം കുരീപ്പുഴ തൃക്കടവൂർ സ്വദേശിനി സുജ തങ്കച്ചൻ (32) ദുബായിൽ ഇനി ബസോടിക്കും. ഹെവി ലൈസൻസ് നേടിയ സുജ യുഎഇയിൽ ഇൗ ലൈസൻസ് നേടുന്ന ആദ്യ വനിതയുമായി. ഖിസൈസിലെ സ്വകാര്യ സ്കൂൾ ബസ് കണ്ടക്ടറായ സുജയുടെ വലിയ സ്വപ്നമാണ് സഫലമായത്. അമ്മാവൻ നാട്ടിൽ വലിയ വാഹനത്തിന്റെ ഡ്രൈവറായിരുന്നു. അതുപോലെ വാഹനമോടിക്കണമെന്നത് ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നെന്ന് സുജ പറഞ്ഞു.

കോളജ് പഠനത്തിനു ശേഷം 3 വർഷം മുൻപ് യുഎഇയിലെത്തിയപ്പോൾ ലഭിച്ചത് സ്കൂൾ ബസിലെ കണ്ടക്ടർ ജോലി. അന്നുമുതലുള്ളതാണ് ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈൻസ് സ്വപ്നം. ഇക്കാര്യം വീട്ടുകാരോടും സ്കൂൾ അധികൃതരോടും പങ്കുവച്ചപ്പോൾ പൂർണ പിന്തുണ. ഡ്രൈവിങ് സ്കൂളിൽ ചേർന്നപ്പോൾ പരിശീലന സമയവും സ്കൂൾ സമയവും തമ്മിൽ ചേരാതെയായി. എന്നാൽ സ്കൂൾ അധികൃതർ സമയം ക്രമീകരിച്ചു നൽകിയതോടെ ആ കടമ്പയും കടന്നു.

ഏഴാം തവണയാണു ടെസ്റ്റിൽ വിജയിച്ചത്. ഹെവി ബസ് ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കുന്ന യുഎഇയിലെ ആദ്യ വനിതയാണ് സുജ തങ്കച്ചൻ എന്ന് പരിശീലനം നൽകിയ അൽ അഹ് ലി ഡ്രൈവിങ് സെന്റർ സമൂഹ മാധ്യമ പേജിലൂടെ അറിയിച്ചു. ചടങ്ങിൽ സുജയെ ആദരിക്കുകയും ചെയ്തു.

MORE IN GULF
SHOW MORE
Loading...
Loading...