ആംബുലൻസിന്റെ വഴി മുടക്കിയാൽ 3000 ദിർഹം പിഴ; ശിക്ഷ കടുപ്പിച്ച് ദുബായ്

fine02
SHARE

ദുബായിൽ ആംബുലൻസ് അടക്കം അടിയന്തരാവശ്യങ്ങൾക്കായി സഞ്ചരിക്കുന്ന വാഹനങ്ങളെ തടസപ്പെടുത്തുന്നവർക്കു കടുത്ത പിഴ ശിക്ഷയുമായി പൊലീസ്.  ഡ്രൈവർമാർക്കും പൊതുജനങ്ങൾക്കുമായി പ്രത്യേക ബോധവൽക്കരണ പരിപാടികൾക്കു തുടക്കമായി.

ആംബുലൻസ്, പൊലീസ്, അഗ്നിശമനസേന, സിവിൽ‍ ഡിഫൻസ് തുടങ്ങിയ വാഹനങ്ങൾക്കാണ് മറ്റു വാഹനങ്ങൾ വഴിമാറിക്കൊടുക്കേണ്ടത്. ഇതു ലംഘിക്കുന്നവർക്കു 3,000 ദിർഹം പിഴ ഈടാക്കുകയും ആറ് ബ്ളാക് പോയിൻറുകൾ നൽകുകകയും ചെയ്യും. 30 ദിവസത്തേക്ക് വാഹനം പൊലീസ് പിടിച്ചെടുക്കും. ദുബായ് റോഡ്സ് ആന്‍ഡ് ട്രാൻസ്പോർട് അതോറിറ്റി, ആംബുലൻസ് സർവീസസ്, ദ് ജനറൽ ‍ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് എന്നിവയുമായി സഹകരിച്ചാണ് മൂന്ന് മാസം നീളുന്ന ബോധവൽക്കരണം.

മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നതടക്കം അടിയന്തരാവശ്യങ്ങൾക്ക് സഞ്ചരിക്കുന്ന വാഹനങ്ങളുടെ പ്രാധാന്യം ഡ്രൈവർമാരെ ബോധവത്കരിക്കുകയും മരണസംഖ്യ കുറയ്ക്കുകയുമാണ് ലക്ഷ്യമെന്ന് ആക്ടിങ് അസി.കമാൻഡർ ഇൻ ചീഫ് ഫോർ ഓപറേഷൻസ് മേജർ ജനറൽ അബ്ദുല്ല അലി അൽ ഗൈതി പറഞ്ഞു. ദുബായ് പൊലീസ്, ദുബായ് ആംബുലൻസ്, സിവിൽ ഡിഫൻസ് എന്നിവയുടെയും കമ്പനികളുടേയും മറ്റു വാഹനങ്ങളുടേയും ഡ്രൈവർമാർക്ക് വിദഗ്ധ പരിശീലനവും ബോധവൽക്കരണവും നൽകുമെന്നും അധികൃതർ അറിയിച്ചു. 

MORE IN GULF
SHOW MORE
Loading...
Loading...