ദുബായില്‍ മിനി ബസ് അപകടം: എട്ടു പേര്‍ മരിച്ചു, 3 പേരുടെ നില ഗുരുതരം

dubai-accident
SHARE

ദുബായിൽ മിനി ബസ് അപകടത്തിൽ മരിച്ച എട്ട് പേരിൽ ഏഴു പേർ ഇന്ത്യക്കാർ. ഒരാൾ  പാക്കിസ്ഥാനിയാണ്. പരുക്കേറ്റ ആറ് ഇന്ത്യക്കാരിൽ 3 പേരുടെ നില ഗുരുതരമാണ്. ഇവർ റാഷിദ് ആശുപത്രിയിൽ ചികിത്സയിലാണ്. 

ഇന്ന് പുലർച്ചെ 4.54ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലായിരുന്നു അപകടമെന്ന് ദുബായ് പൊലീസ് അറിയിച്ചു. തൊഴിലാളികളുമായി ഷാർജ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന 14 പേർക്ക് യാത്ര ചെയ്യാവുന്ന മിനി ബസ് മിർദിഫ് സിറ്റി സെൻ്റർ എക്സിറ്റിന് മുൻപായി റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലിടിക്കുകയായിരുന്നു. ബസ് ഡ്രൈവറടക്കം എട്ട് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. 

മൃതദേഹങ്ങർ പൊലീസ് മോർച്ചറിയിലേയ്ക്ക് മാറ്റി. മരിച്ചവരിലോ പരുക്കേറ്റവരിലെ മലയാളികളുണ്ടോ എന്ന് അറിവായിട്ടില്ല. അപകട കാരണം അന്വേഷിച്ചുവരികയാണെന്ന് ദുബായ് പൊലീസ് സെക്യുരിറ്റി മീഡിയാ ഡയറക്ടർ കേണൽ ഫൈസൽ അൽ ഖാസിം പറഞ്ഞു.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...