വൈദഗ്ധ്യം തെളിയിച്ച് വിദ്യാർഥികൾ; ശ്രദ്ധേയമായി ശാസ്ത്ര പ്രദർശനം

science-exi-25
SHARE

വിവിധരാജ്യക്കാരായ വിദ്യാർഥികളുടെ ശാസ്ത്രവൈദഗ്ധ്യം പ്രകടിപ്പിക്കാൻ അവസരമൊരുക്കി രാജ്യാന്തരശാസ്ത്രപ്രദർശനം. രണ്ടായിരത്തിഅഞ്ഞൂറോളം വിദ്യാർഥികളാണ് അബുദാബി നാഷണൽ എക്സിബിഷൻ സെൻററിലെ പ്രദർശനത്തിൻറെ ഭാഗമാകുന്നത്.

ഇന്ത്യ അടക്കം ലോകത്തിലെ വിവിധ രാജ്യക്കാരായ വിദ്യാർഥികളാണ് ശാസ്ത്രവൈദഗ്ധ്യം പ്രദർശിപ്പിക്കാനും പ്രകടിപ്പിക്കാനുമായി അബുദാബിയിലെത്തിയിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിൽ വെല്ലുവിളികളെ മറികടക്കാനുതകുന്ന കണ്ടെത്തലുകൾ, കൃഷിസ്ഥലത്ത് കീടനാശിനികൾ തളിക്കാൻ ഉപയോഗിക്കുന്ന ഡ്രോൺ, ചൂട് കാലാവസ്ഥയിൽ വാട്ടർ ടാങ്കുകളിലെ വെള്ളത്തിന് തണുപ്പ് പകരാനുള്ള സോളാർ സംവിധാനം തുടങ്ങി നൂറുകണക്കിന് കണ്ടെത്തലുകൾ പ്രദർശനത്തിൻറെ ഭാഗമാണ്.

ലുലു ഗ്രൂപ്പ് ഒരുക്കിയ ബഹിരാകാശ യാത്രാ ടെന്‍റും മേളയിലെ മുഘ്യ ആകർഷണമാണ്. പ്രായോഗികജീവിതത്തിലും വികസനത്തിനും ശാസ്ത്രം എപ്രകാരം പ്രയോജനപ്പെടുത്താമെന്ന വിദ്യാർഥികളുടെ കാഴ്ചപ്പാടുകൾ പരിചയപ്പെടുത്തുകയാണ് പ്രദർശനത്തിൻറെ ലക്ഷ്യം. 

MORE IN GULF
SHOW MORE
Loading...
Loading...