മാങ്ങ മോഷ്ടിച്ചു; 5000 ദിർഹം പിഴയും നാടുകടത്തലും; ഉത്തരവിട്ട് യുഎഇ കോടതി

dubai-airport-web
SHARE

യാത്രക്കാരന്‍റെ ബാഗേജിൽ നിന്ന് രണ്ട് മാങ്ങ മോഷ്ടിച്ചതിന്റെ പേരിൽ ഇന്ത്യക്കാരനെ നാടുകടത്താൻ ഉത്തരവിട്ട് യുഎഇ കോടതി. ദുബായ് എയർപോർട്ടിലെ ടെർമിനൽ ത്രീയിലെ ജോലിക്കാരനാണ് ശിക്ഷ ലഭിച്ചത്. 2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആറ് ദിർഹം വില വരുന്ന രണ്ട് മാങ്ങ മോഷ്ടിച്ച കേസിൽ 5000 ദിർഹം പിഴയും വിധിച്ചു. അന്വേഷണത്തിനും ചോദ്യം ചെയ്യലിനുമിടെ പ്രതി കുറ്റസമ്മതം നടത്തിയിരുന്നു. തനിക്ക് കഠിനമായ വിശപ്പും ദാഹവും തോന്നിയതിനെ തുടർന്നായിരുന്നു ഫ്രൂട്ട് ബോക്സിൽ നിന്ന് മാങ്ങകൾ എടുത്തത്.

2018ൽ സംഭവത്തെത്തുടർന്ന് ഇയാൾ അറസ്റ്റിലായിരുന്നു. ബാഗ് തുറന്ന് എന്തോ എടുക്കുന്നതായി സിസിടിവി ക്യാമറയില്‍ കണ്ടതായി എയർപോർട് സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. പതിനഞ്ച് ദിവസത്തിനകം വിധിക്കെതിരെ ഇയാൾക്ക് അപ്പീൽ നൽകാം.

MORE IN GULF
SHOW MORE
Loading...
Loading...