യുഎഇ ബഹിരാകാശ യാത്രികൻ നാളെ പുറപ്പെടും; അഭിമാനക്കുതിപ്പ്; കാത്തിരിപ്പ്

dubai-rocket
ഉപഗ്രഹവിക്ഷേപണത്തിനുള്ള റോക്കറ്റ് ബൈക്കന്നൂർ കോസ്മോഡ്രോമിലേക്കു കൊണ്ടുപോകുന്നു.
SHARE

രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള (ഐഎസ്എസ്) യുഎഇയുടെ അഭിമാനക്കുതിപ്പ് നാളെ. വൈകിട്ട് 5.56നാണ് കസഖ്സ്ഥാനിലെ ബൈക്കന്നൂർ കോസ്മോ ഡ്രോമിൽ നിന്ന് യുഎഇ ബഹിരാകാശ യാത്രികൻ ഹസ്സ അൽ മൻസൂറി പുറപ്പെടുക. റഷ്യൻ കമാൻഡർ ഒലെഗ് സ്ക്രിപോഷ്ക, യുഎസിലെ ജെസീക്ക മീർ എന്നിവരാണു സഹയാത്രികർ. യാത്രയ്ക്കുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയായതായി മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ അറിയിച്ചു.

യാത്രയ്ക്കുള്ള സോയുസ് എംഎസ് 15 പേടകം സജ്ജമായി. വിക്ഷേപണത്തിനുള്ള സോയുസ് എഫ്ജി റോക്കറ്റ് ബൈക്കന്നൂർ കോസ്മോഡ്രോമിലെ ഒന്നാമത്തെ വിക്ഷേപണത്തറയിൽ എത്തിച്ചു. സോയുസ് എംഎസ് 15 പേടകത്തിന് 7.48 മീറ്റർ നീളവും 2.71 മീറ്റർ വ്യാസവുമുണ്ട്. 6 മണിക്കൂർകൊണ്ട് ബഹിരാകാശ നിലയത്തിൽ എത്താമെന്നു പ്രതീക്ഷിക്കുന്നു. അടുത്തമാസം 4നാണ് ഐഎസ്എസിൽ നിന്നുള്ള മടക്കയാത്ര.

MORE IN GULF
SHOW MORE
Loading...
Loading...