പ്രവാസിവ്യവസായികൾക്കായി ലോകകേരളസഭയുടെ നിക്ഷേപസംഗമം

mq
SHARE

ലോകകേരളസഭയുടെ ആഭിമുഖ്യത്തിൽ പ്രവാസിവ്യവസായികൾക്കായി നിക്ഷേപസംഗമം സംഘടിപ്പിക്കുന്നു. അടുത്തമാസം നാലിനു യുഎഇയിലായിരിക്കും സംഗമമെന്നു സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ അറിയിച്ചു. വിവിധമേഖലകളിൽ നിക്ഷേപത്തിനു അനുയോജ്യമായ പദ്ധതികൾ സംഗമത്തിൽ അവതരിപ്പിക്കും \

പ്രവാസിനിക്ഷേപ കമ്പനി രൂപീകരിക്കുന്നതിൻറെ ഭാഗമായാണ് നിക്ഷേപകസംഗമം. ഗൾഫ് മേഖലയിലെ പ്രവാസിവ്യവസായികളെയാണ് സംഗമത്തിലേക്കു ക്ഷണിച്ചിരിക്കുന്നത്. ഇതിനു മുന്നോടിയായി വിവിധ പ്രവാസിവ്യവസായി കൂട്ടായ്മകളുമായി സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ, തുടങ്ങിയവർ കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുക്കപ്പെട്ട പതിനാലു പദ്ധതികൾ അടുത്തമാസം നാലിനു നടക്കുന്ന സംഗമത്തിൽ അവതരിപ്പിക്കും.

മുഖ്യമന്ത്രി പിണറായി വിജയൻ സംഗമം ഉൽഘാടനം ചെയ്യും. ഗൾഫ് മേഖലയിലെ മുന്നൂറോളം വ്യവസായികൾ ഇതിൻറെ ഭാഗമാകും. ഇടത്തരം വ്യവസായികളെക്കൂടി പരിഗണിച്ചായിരിക്കും പ്രവാസിനിക്ഷേപ കമ്പനി രൂപീകരിക്കുന്നതെന്നു പി.ശ്രീരാമകൃഷ്ണൻ അറിയിച്ചു. അതേസമയം, കേരളത്തിൽ വ്യവസായത്തിനു അനുകൂല സാഹചര്യമാണുള്ളതെന്നും സംരംഭങ്ങൾ തുടങ്ങുന്നതിനു അനുകൂല നിലപാടാണ് സർക്കാരിൻറേതെന്നും ഇ.പി.ജയരാജൻ വ്യക്തമാക്കി. 

MORE IN GULF
SHOW MORE
Loading...
Loading...